കൌമാരം കാമത്തിലേക്ക് തിരിയുമ്പോള്‍

തിങ്കള്‍, 22 ഫെബ്രുവരി 2010 (14:54 IST)
PRO
PRO
രാജ്യത്ത് പതിനഞ്ച് വയസ്സിന്‌ മുന്‍പ് ലൈംഗിക ബന്ധങ്ങള്‍ ആസ്വദിക്കുന്ന പെണ്‍കുട്ടികള്‍ വര്‍ധിച്ചുവരികയാണെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് കഴിഞ്ഞ ദിവസം പുറത്തുവിട്ട സര്‍വെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ലൈംഗിക ബന്ധങ്ങള്‍ ആസ്വദിക്കുന്നവരില്‍ ആണ്‍കുട്ടികളേക്കാള്‍ മുന്നില്‍ പെണ്‍കുട്ടികളാണെന്നാണ് സര്‍വെ പറയുന്നത്. അത്ഭുതകരം തന്നെ! ഇത് ആദ്യമായാണ് പെണ്‍കുട്ടികളെ സംബന്ധിച്ച് ഇത്തരമൊരു റിപ്പോര്‍ട്ട് വരുന്നത്. സംസ്കാരവും മതാചാരങ്ങളും കൃത്യമായി കൊണ്ടുനടക്കുന്ന നമ്മുടെ സമൂഹത്തിലെ പെണ്‍കുഞ്ഞുങ്ങളെ ആരാണ് ചെറുപ്പത്തില്‍ തന്നെ ലൈംഗികസുഖം ആസ്വദിക്കാന്‍ പഠിപ്പിച്ചത്.

വിവാഹപൂര്‍വ്വ ലൈംഗിക ബന്ധങ്ങള്‍ ആണ്‍കുട്ടികളില്‍ അസാധാരണമല്ലെന്ന്‌ സ്ഥാപിയ്ക്കുന്ന നിരവധി സര്‍വെ റിപ്പോര്‍ട്ടുകള്‍ നമ്മള്‍ വായിച്ച് തള്ളിയതാണ്. എന്നാല്‍, പെണ്‍കുട്ടികളെ കുറിച്ച് ഇത്തരമൊരു റിപ്പോര്‍ട്ട് വന്നത് ഏറെ ചര്‍ച്ച ചെയ്യേണ്ടിയിരിക്കുന്നു. പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് ലൈംഗിക വേഴ്ചകള്‍ ഉണ്‌ടായിട്ടുണ്‌ടെന്ന്‌ സര്‍വ്വേയില്‍ പങ്കെടുത്ത പതിനഞ്ച് ശതമാനം യുവാക്കളും നാലു ശതമാനം യുവതികളും തുറന്നുസമ്മതിച്ചു. ഇതില്‍ 24 ശതമാനം പെണ്‍കുട്ടികള്‍ക്കും ആദ്യമായി ലൈംഗികാനുഭവം ഉണ്‌ടായത്‌ 15 വയസ്സിന്‌ മുന്‍പാണെന്നത് ഞെട്ടിപ്പിയ്ക്കുന്ന വസ്തുതയാണ്.

എന്നാല്‍, ഇതെല്ലാം നടക്കുന്നത് നഗരങ്ങളിലാണെന്ന് ചിന്തിച്ചവര്‍ക്ക് തെറ്റി; ഭൂരിഭാഗവും ഗ്രാമങ്ങളിലുള്ള പെണ്‍കുട്ടികളാണ് ലൈംഗികതയിലേക്ക് വലിച്ചിഴക്കപ്പെടുന്നത്. പ്രായപൂര്‍ത്തിയാകുന്നതിന് മുന്‍പ്‌ ഗ്രാമങ്ങളില്‍ ആറ്‌ ശതമാനം പേര്‍ ആദ്യമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ നഗരങ്ങളില്‍ ഇത്‌ ഒരു ശതമാനം മാത്രമാണത്രെ‌.

അതെ, നമ്മുടെ പെണ്‍കുട്ടികള്‍ തെറ്റുകാരായി മാറിക്കൊണ്ടിരിക്കുകയാണ്. ചതിക്കുഴികള്‍ക്ക് മുകളിലൂടെയാണ് നമ്മുടെ പെണ്‍കുട്ടികള്‍ സഞ്ചരിക്കുന്നത്‍. സ്നേഹവും സംരക്ഷണവും നല്‍കുന്നവര്‍ തന്നെ അവരുടെ വേണ്ടപ്പെട്ടതെല്ലാം തട്ടിയെടുക്കുന്നു. അവരുടെ ദുഃഖങ്ങള്‍ അറിയുന്നില്ല. തേങ്ങലുകള്‍ കേള്‍ക്കുന്നില്ല. എവിടെയാണ് ഭാരത പെണ്‍സമൂഹത്തിന് പിഴയ്ക്കുന്നത്?

ഭാരതത്തിലെ കണക്ക് പോകട്ടെ, സംസ്കാര സമ്പന്നവും ആത്മാഭിമാനവും എന്നും കാത്തുസൂക്ഷിക്കുന്ന കാത്തുസൂക്ഷിച്ചിട്ടുള്ള മലയാളികളുടെ സ്ഥിതി എന്താണ്? കേരളത്തിലെ മനോരോഗവിദഗ്ധരോട് ചോദിച്ചാല്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളായിരിക്കും പുറത്തുവരിക. ഇത്തരക്കാര്‍ക്ക് സമീപം ചികിത്സ തേടിയെത്തുന്നവരില്‍ അധികവും കൗമാരക്കാരികളാണത്രെ. ലൈംഗിക ചൂഷണവും മൊബൈല്‍ പ്രണയവും അവരെ ചീത്തയാക്കിയിരിക്കുന്നു.

പലവിധ ശാരീരിക, മാനസിക പ്രശ്‌നങ്ങളാല്‍ ചികിത്സ തേടിയെത്തുന്ന കുട്ടികളില്‍ ഭൂരിഭാഗവും ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ടാകും. പണ്ട് കാലങ്ങളിലും ഇതെല്ലാം ഉണ്ടായിരുന്നില്ലേ എന്ന് ചോദിക്കുന്നവരും ഉണ്ടാകാം. എന്നാല്‍, പണ്ട് കാലങ്ങളില്‍ ഇടുങ്ങിയ, പുറം ലോകമറിയാത്ത ഇടപെടലുകളായിരുന്നു. ഇന്നത്തെ സ്ഥിതി അങ്ങനെയല്ല. ആണ്‍-പെണ്‍ ഇടപെടലുകള്‍ക്ക് വാതിലുകള്‍ തുറന്നിട്ടിരിക്കയാണ്. ആരോഗ്യകരമായ ഇടപെടലുകള്‍ നല്ലത് തന്നെ, പക്ഷേ, ഇവയില്‍ മിക്കതും ദുരന്തങ്ങളിലാണ് ചെന്നെത്തുന്നത്. ഇത്തരം സൌഹൃദങ്ങളെ കൂട്ടുപിടിച്ച് നടക്കുന്ന കൂത്താട്ടങ്ങളുടെ നാറുന്ന കഥകളെ നമുക്ക് നിരത്താനുള്ളൂ.

അച്ഛന്റെ ലാളനയില്‍ അശ്ലീലം, സഹോദരന്റെ നോട്ടത്തില്‍ അശ്ലീലം, മകളെ കുറിച്ചുള്ള അമ്മയുടെ ചിന്തകള്‍ മൊത്തം ചീത്ത, അക്ഷരം പഠിക്കാനെത്തുന്ന ഗുരു പറയുന്നതും പ്രവര്‍ത്തിക്കുന്നതും തെറ്റ്. ഇതിനിടയ്ക്ക് അവള്‍ ലൈംഗികത ആസ്വദിച്ചില്ലെങ്കിലേ, അത്ഭുതമുള്ളൂ. പതിനഞ്ച് വയസ്സിനിടയില്‍ ഇവരുടെയൊക്കെ പിടിയില്‍ നിന്ന് രക്ഷപ്പെട്ടാല്‍ അതൊരത്ഭുതം തന്നെയെന്ന് പറയേണ്ടി വരും!

അടുത്ത പേജില്‍ വായിക്കുക ‘കൌമാരക്കാരികള്‍ ലൈംഗികത ആസ്വദിക്കുന്ന വഴികള്‍!’

PRO
PRO
എങ്കില്‍ തന്നെ വേട്ടയാടുന്നവരെ കുറിച്ച് പരാതിപ്പെടാന്‍ തോന്നിയാല്‍ എവിടെ പറയും. അവിടെയും കഴുകക്കണ്ണുകള്‍ തന്നെ. പക്ഷേ, കേള്‍ക്കാനാര്‍ക്കും സമയമില്ല. ആശ്വാസവും സ്‌നേഹവും തിരഞ്ഞ് അവരെത്തുന്നത് വിനാശത്തിന്റെ ഗുഹാമുഖങ്ങളില്‍. നഗരങ്ങളില്‍ ഇത്തരം കുട്ടികളെ തിരഞ്ഞ് കണ്ടെത്തി തട്ടിയെടുക്കുന്ന സംഘങ്ങള്‍ തന്നെയുണ്ട്‍. കാമുകനായും സഹോദരനായും രക്ഷയ്ക്കെത്തുന്ന ഇവര്‍ പിന്നീട് തിരിഞ്ഞുകൊത്തുന്നു.

അതെ, നമുക്ക് മുന്നില്‍ സന്തോഷവതികളായി നടന്നുനീങ്ങുന്ന ഭൂരിഭാഗം പെണ്‍കുട്ടികളും അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍ ചെറുതല്ലെന്നാണ് നിരീക്ഷണങ്ങള്‍ വ്യക്തമാക്കുന്നത്. ചെറു പ്രായത്തില്‍ തോന്നുന്ന കൗതുകങ്ങളും പരീക്ഷണോത്സാഹവും അവരെ കൊണ്ടെത്തിക്കുന്നത് ചതിക്കുഴികളിലാണ്.

കേരളത്തിലെ വിവിധ സ്കൂളുകളില്‍ നടത്തിയ സര്‍വെ റിപ്പോര്‍ട്ടുകള്‍ ഞെട്ടിപ്പിക്കുന്നതായിരുന്നു. എല്‍പി സ്കൂള്‍ തൊട്ട് കോളജ് വിദ്യാര്‍ഥികള്‍ വരെ ലൈംഗിക ചൂഷണത്തിന് വിധേയരാകുന്നുണ്ട്. ഭീതിയും അഭിമാനവും പേടിച്ച് മിക്കകുട്ടികളും പരാതിപ്പെടുന്നില്ല.

സ്കൂളില്‍ നിന്നുപോകുന്ന വിനോദസഞ്ചാര യാത്രകള്‍ക്കിടയിലും കുട്ടികള്‍ ലൈംഗികത ആസ്വദിക്കുന്നു എന്നാണ് അടുത്തിടെ വന്ന ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നല്ലൊരുപക്ഷം ആണ്‍കുട്ടികളും സഹപാഠികളായ പെണ്‍കുട്ടികള്‍ക്ക് സംരക്ഷകരായി വര്‍ത്തിക്കുമ്പോള്‍ ഒരു ചെറുശതമാനം അവര്‍ക്ക് ഭീഷണി തന്നെയാണ്. വിദ്യാര്‍ഥികള്‍ ലൈംഗിക പീഡനങ്ങള്‍ വര്‍ധിച്ചിട്ടുണ്ടെന്ന് പ്രമുഖ സൈക്യാട്രിസ്റ്റ് ഡോക്‌ടര്‍ സിജെ ജോണ്‍ പറയുന്നു.

മുന്‍‌തലമുറയിലെ കുട്ടികളേക്കാളും ഇപ്പോഴത്തെ കുട്ടികള്‍ക്ക് വിലക്കുകള്‍ കുറവാണ്. അച്ഛനും അമ്മയും ശ്രദ്ധിക്കുന്നില്ല, ശ്രദ്ധിക്കാന്‍ സമയമില്ല. അങ്ങനെ അടക്കിപ്പിടിച്ച ആഗ്രഹങ്ങളും സംശയങ്ങളും അറിയാന്‍ ആഗ്രഹിക്കുന്നു, ആസ്വദിക്കുന്നു. പക്വതയെത്തും മുമ്പ് നിയന്ത്രണങ്ങളുടെ അഭാവം ദുരുപയോഗം ചെയ്യുന്ന കുട്ടികളുടെ എണ്ണം വര്‍ധിച്ചുവരികയാണ്.

കുട്ടികളുടെ പാഠ്യപദ്ധതികള്‍ തന്നെ ആകെ മാറി. കൂടുതല്‍ ഇടപഴകി ചെയ്യേണ്ട, പ്രവര്‍ത്തിക്കേണ്ട പാഠ്യ സിലബസും പഠനയാത്രകളും ദുരുപയോഗം ചെയ്യുന്ന കുട്ടികള്‍ ഏറെയാണ്. വീട്ടില്‍ വൈകിയെത്തിയാലും ബീച്ചിലും പാര്‍ക്കിലും കറങ്ങിനടന്നാലും വീട്ടുകാര്‍ക്ക് പ്രശ്നമല്ല. മക്കളുടെ പഠനം മാത്രം മനസ്സില്‍കൊണ്ടു നടക്കുന്ന പാവം രക്ഷിതാക്കള്‍ കുട്ടികള്‍ ചൂഷണം ചെയ്യപ്പെടുന്നത് അറിയുന്നില്ല. വിദേശത്ത് മാതാപിതാക്കളുള്ള കുട്ടികളാണ് ഇവരില്‍ കൂടുതലെന്ന് പറയുന്നതാവും ശരി.

കുട്ടികള്‍ക്ക് ആവശ്യത്തിലധികം പണവും സ്മാര്‍ട്ട് ഫോണുകളും വാങ്ങിക്കൊടുക്കുമ്പോള്‍ രക്ഷിതാക്കള്‍ ആരും തന്നെ അനന്തരഫലങ്ങളെ കുറിച്ച് ചിന്തിക്കാറില്ല. പുത്തന്‍ പണവും മൊബൈലുമാണ് നമ്മുടെ കുട്ടികളെ വഴിത്തെറ്റിച്ചത്. പല ദുരന്തകഥകളിലും മൊബൈല്‍ വില്ലനായി കടന്നുവരാറുണ്ട്. പ്രണയബന്ധത്തിന്റെ പേരില്‍ മൊബൈല്‍ വാങ്ങിക്കൊടുക്കുന്ന കാമുകന്മാരും കുറവല്ല.

ആഗോളവത്‌ക്കരണത്തിന്റെ ഭാഗമായി കൊച്ചുകുട്ടികള്‍ക്കു വരെ ഇന്ന്‌ മൊബൈല്‍ ഫോണുകള്‍ ലഭ്യമായി. സ്‌കൂള്‍--കോളജ്‌ വ്യത്യാസം ഇല്ലാതെ വിദ്യാര്‍ഥികള്‍ മൊബൈല്‍ ഉപയോഗിക്കുന്നു. എന്നാല്‍, ഇത്തരം മൊബൈല്‍ വിപ്ലവം ഗുണത്തേക്കാള്‍ ഏറെ ദോഷമാണെന്നത് സമൂഹം കണ്ടില്ലെന്ന് നടിക്കുകയാണ്. മൊബൈല്‍ ഫോണ്‍ വ്യാപിച്ചതോടെ നമ്മുടെ പെണ്‍കുട്ടികളുടെ സ്വകാര്യതകള്‍ നാടൊട്ടുക്കും പരസ്യമായി പറന്നുനടക്കാന്‍ തുടങ്ങി.

അടുത്ത പേജില്‍ വായിക്കുക ‘പെണ്‍‌കുട്ടികളോട് ശരീരം കാത്തുകൊള്ളാന്‍ കോടതി!’

PRO
PRO
ദുരന്തങ്ങളും ആത്മഹത്യകളും പെരുകി. പലരും ബ്ലാക്ക്‌മെയില്‍ ചെയ്യപ്പെട്ടു. നിരവധി പെണ്‍കുട്ടികള്‍ ജീവനൊടുക്കി. മറ്റുചിലര്‍ പെണ്‍വാണിഭക്കാരുടെ വലയില്‍ അകപ്പെട്ടു. ഭൂരിഭാഗം പെണ്‍കുട്ടികളുടെ മൊബൈല്‍ ഫോണുകളിലും അനാവശ്യമായ നൂറായിരം നമ്പറുകള്‍ ഉണ്ടാകും. മിക്കതും ചതിക്കുഴികളുടെ നമ്പറുകള്‍.

സംസ്ഥാന സാമൂഹിക ക്ഷേമവകുപ്പ് 2005ല്‍ കുട്ടികള്‍ക്കിടയില്‍ സര്‍വേ നടത്തിയിരുന്നു. ബാലപീഡനത്തെ കുറിച്ചാണ് സര്‍വെ നടത്തിയത്. കേരളത്തിലെ ഒരു ലക്ഷത്തോളം കുട്ടികള്‍ പങ്കെടുത്ത സര്‍വേയില്‍ ഇരുപതിനായിരത്തോളം കുട്ടികള്‍ ലൈംഗിക പീഡനമേറ്റ കാര്യം തുറന്നു പറഞ്ഞു. എട്ടിനും 18-നും മധ്യേ പ്രായമുള്ളവര്‍ക്ക് 30 ചോദ്യങ്ങള്‍ നല്‍കി അവയുടെ ഉത്തരം എഴുതി വാങ്ങുകയായിരുന്നു. 21 ശതമാനം പെണ്‍കുട്ടികളാണ് പീഡിപ്പിക്കപ്പെട്ടതായി ഉത്തരം നല്‍കിയത്.

വിദ്യ നുകര്‍ന്നു നല്‍കുന്ന ഗുരുക്കന്മാര്‍ തന്നെ വിദ്യാര്‍ഥിനികളെ പീഡിപ്പിക്കുന്ന സംഭവങ്ങള്‍ ധാരാളമുണ്ടെന്നത് വസ്തുതയാണ്. പഠനയാത്രാ, വിനോദയാത്രാ വേളകളിലാണ് ഇവയിലേറെയും. ഇതെല്ലാം പുറത്തുപറയാന്‍ ധൈര്യപ്പെടുന്നത് ചെറിയൊരു ശതമാനം മാത്രമാണ്.

വിവാഹം കഴിക്കാമെന്ന് ആരെങ്കിലും പറയുന്നത് വിശ്വസിച്ച് ശാരീരിക ബന്ധത്തിലേര്‍പ്പെടുന്ന പെണ്‍കുട്ടികള്‍ അവരവരുടെ ശരീരം കാത്തുകൊള്ളണമെന്ന മുന്നറിയിപ്പ് അടുത്തിടെ ഡല്‍ഹി ജില്ലാ കോടതി നല്‍കിയിരുന്നു. വിവാഹം വാക്കു കൊടുത്ത് നാല് വര്‍ഷമായി പീഡിപ്പിച്ചുകൊണ്ടിരിക്കുന്ന അയല്‍വാസിക്കെതിരെ കോടതിമുമ്പാകെ വന്ന ഒരു കേസിലാണ് അഡീഷനല്‍ സെഷന്‍‌സ് ജഡ്ജി അരുണ്‍കുമാര്‍ ആര്യ ഈ നിരീക്ഷണം നടത്തിയത്. വിശാലമായ സന്ദേശമുള്‍ക്കൊള്ളുന്ന, സ്ത്രീപീഡനങ്ങള്‍ കേട്ടുമടുത്ത് നിരാശപൂണ്ട ഒരു മനസ്സിന്റെ ആത്മഗതമാണ് ഈ വെളിപ്പെടുത്തല്‍. ഏത് നിമിഷത്തിലും പീഡനഭീഷണിയിലാണ് നമ്മുടെ പെണ്‍കുട്ടികള്‍ എന്നതിന് ഇക്കാലത്ത് ഒരുദാഹരണവും നിരത്തേണ്ടതില്ല.

ശരീരം കാത്തുകൊള്ളാന്‍ പെണ്‍കുട്ടികളോടുള്ള ഡല്‍ഹി കോടതി ഉത്തരവ് കേരളത്തിലെ പെണ്‍കുട്ടികളും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഇതിനെല്ലാം കാരണക്കാര്‍ പുരുഷന്മാര്‍ മാത്രമല്ല. അവസരങ്ങള്‍ ഒരുക്കിക്കൊടുക്കുന്ന സ്ത്രീകളെയും കുറ്റം പറയ്യേണ്ടിയിരിക്കുന്നു. ആണുങ്ങള്‍ മാത്രമല്ല, മാധ്യമങ്ങളും യന്ത്രങ്ങളും സ്ത്രീകള്‍ തന്നെയും പെണ്‍കുട്ടികളെ വേട്ടയാടുന്നു. തൊട്ടില്‍ തൊട്ട് കാമ്പസുകള്‍ വരെ, ഇടവഴികള്‍ മുതല്‍ ക്ലാസ് റൂമുകള്‍ വരെ ഒളികാമറകളിലൂടെയാണ് പെണ്‍കുട്ടികള്‍ കടന്നുപോകുന്നത്.

നമ്മുടെ പെണ്‍‌കുട്ടികളുടെ രഹസ്യ ശരീരഭാഗങ്ങളുടെ ദൃശ്യങ്ങള്‍ മൊബൈല്‍, നെറ്റ് വഴി നാട്ടില്‍ ഒഴുകിനടക്കുകയാണ്. ഇന്റര്‍നെറ്റ് കഫെകള്‍, പാര്‍ക്കുകള്‍, കല്യാണ വീടുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍, ഹോട്ടലുകള്‍... എവിടെയാണ് ഒളികാമറ ഉള്ളതെന്ന് ഒരാള്‍ക്കും നിശ്ചയമില്ല.

നാഷനല്‍ ക്രൈം റെക്കോഡ് ബ്യൂറോയുടെ ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. 2004 മുതല്‍ 2008 വരെയുള്ള അഞ്ച് വര്‍ഷങ്ങള്‍ക്കകം സംസ്ഥാനത്ത് 36,600 ല്‍ അധികം സ്ത്രീകള്‍ ലൈംഗിക ചൂഷണത്തിന് വിധേയരായി എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2009 ജനുവരി മുതല്‍ ഏപ്രില്‍ വരെ ഇരുന്നൂറോളം ബലാത്സംഗ കേസുകളാണ് പോലീസ് റജിസ്റ്റര്‍ ചെയ്തത്.

അതെ, നമ്മുടെ പെണ്‍കുഞ്ഞുങ്ങള്‍, സഹോദരിമാര്‍ ചീത്തയായിക്കൊണ്ടിരിക്കുകയാണ്. അല്ല, അവരെ ആരോക്കെയോ ചീത്തയാക്കിക്കൊണ്ടിരിക്കുകയാണ്. സാങ്കേതിക ലോകവും പുത്തന്‍ പണത്തിന്റെ പ്രളയവും അവരെ കൂടുതല്‍ ചീത്തയാക്കി. വൃത്തികെട്ട വിഷ്വല്‍ സംസ്കാരത്തിലാണ് കുട്ടികള്‍ വളരുന്നത്. അവര്‍ കാണുന്നതും കേള്‍ക്കുന്നതും ചീത്ത മാത്രമാണ്. ഇതില്‍ നിന്നെല്ലാം അവരെ സംരക്ഷിക്കേണ്ടിയിരുന്നു. നമ്മുടെ സംസാരവും അഭിമാനവും തിരിച്ചെടുക്കേണ്ടിയിരിക്കുന്നു. കുഞ്ഞന്‍ കുട്ടികള്‍ ലൈംഗികത ആസ്വദിക്കുന്നവരാണെന്ന കേന്ദ്ര ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട് ഏറെ ചര്‍ച്ച ചെയ്യപ്പെടട്ടെ, അതില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് സദ്ചിന്തകള്‍ വളരട്ടെ....

വെബ്ദുനിയ വായിക്കുക