കവിയൂര്‍ പൊന്നമ്മയുടെ കൊച്ചു മുകേഷ്

നിലവിളിച്ചോടുന്ന ജോയ്മോനെന്ന മുകേഷ
PROPRO
എവിടെയോ നാടകം കഴിഞ്ഞ് വരുമ്പോള്‍ തിരുനക്കരയില്‍ കെ.പി.എ.സിയുടെ നാടകം നടക്കുന്നുണ്ട്. ഞങ്ങള്‍ അവിടെയിറങ്ങി. കെ.പി.എ.സിയുടെ പ്രധാന നടന്റെയും നടിയുടെയും ആറുമാസം പ്രായമുള്ള ഒരു ആണ്‍‌കുഞ്ഞ് ഗ്രീന്‍ റൂമിലുണ്ട്. ജോയ്‌മോന്‍ എന്ന് ഞങ്ങള്‍ വിളിച്ചിരുന്ന മുകേഷ്. മുകേഷിനെ കാണുമ്പോള്‍ എനിക്കോര്‍മ്മ വരാറുള്ളത് അച്ഛനുമമ്മയും നാടകത്തിന് പോവാന്‍ വാനില്‍ കയറുമ്പോള്‍ നിലവിളിച്ചുകൊണ്ട് പുറകേ ഓടി വരുന്ന ഒരു ചെറിയ ആണ്‍‌കുട്ടിയെയാണ് - സിനിമാതാരം കവിയൂര്‍ പൊന്നമ്മ

മക്കള്‍ വേണ്ടത് പണം: മാധവിക്കുട്ടി
ദാസേട്ടന് സെപ്തംബര്‍ മാസത്തില്‍ ശ്രീലങ്കയിലേക്ക് പോവേണ്ടിവരും. ഞാനും പോവും. അവിടെ വച്ച് കൊല്ലപ്പെട്ടാല്‍ കുട്ടികള്‍ക്ക് ധാരാളം പണം കിട്ടുമെത്രെ. പതിനെട്ട് വയസ് കഴിഞ്ഞാല്‍ മക്കള്‍ക്ക് അച്ഛനമ്മമാരില്‍ നിന്ന് സ്നേഹം ആവശ്യമില്ലാതാവും. പണമാവും ആവശ്യം. വിവാഹം ചെയ്യാത്തവര്‍ ഭാഗ്യവാന്മാര്‍ - വിമര്‍ത്തകയും അധ്യാപികയുമായ സി.പി. സുഭദ്രക്ക് മാധവിക്കുട്ടി (1955-ല്‍) എഴുതിയ കത്തില്‍ നിന്ന്

ഫോട്ടോ എടുക്കാനുള്ള തള്ളിക്കയറ്റം
ഞാന്‍ കണ്ണൂര്‍ സ്റ്റേഷനില്‍ ഇറങ്ങിയപ്പോള്‍ ഫോട്ടോയില്‍ മുഖം വരാന്‍ പലരുടെയും തിരക്കായിരുന്നു. പടമെടുപ്പ് കഴിഞ്ഞപ്പോള്‍ രംഗം ശൂന്യമായി. എന്റെ ചലനമറ്റ കൈ പോലും പിടിച്ചുവളച്ച് കൊണ്ടായിരുന്നു പലരുടെയും തള്ളിക്കയറ്റം. വേദനിച്ചുള്ള എന്റെ കരച്ചിലൊന്നും തിരക്കിലാരും കേട്ടില്ല - മുംബൈ ഭീകരാക്രമണത്തെ ചെറുത്ത് തോല്‍പ്പിച്ച സുരക്ഷാസേനയില്‍ അംഗമായിരുന്ന, കണ്ണൂര്‍ അഴീക്കോട്, കണ്ണോത്തുവീട്ടിലെ മനേഷ്

എസ്.എന്‍.ഡി.പി ആരുടേയും കുടുംബസ്വത്തല്ല
തെറ്റുകള്‍ തിരുത്തി, ആക്ഷേപങ്ങള്‍ക്ക് ഇടവരാത്തവിധം എസ്.എന്‍.ഡി.പിയുടെ വരുമാനം സാധാരണക്കാര്‍ക്ക് വേണ്ടു വിനിയോഗിക്കാനുള്ള മനസ് വെള്ളാപ്പള്ളി നടേശന് ഉണ്ടാവണം. അദ്ദേഹം അങ്ങനെ ചെയ്യുന്നില്ലെങ്കില്‍, ഞാന്‍ പറയുന്ന കാര്യങ്ങള്‍ ശരിയാണെന്ന് ജനങ്ങള്‍ക്ക് തോന്നുന്നുവെങ്കില്‍, അവര്‍ എന്നെ പിന്തുണയ്ക്കും. കാരണം എസ്.എന്‍.ഡി.പി ആരുടേയും കുടുംബസ്വത്തല്ല - വ്യവസായിയും എസ്.എന്‍.ഡി.പി നേതാവുമായ ഗോകുലം ഗോപാലന്‍

മറുനാടന്‍ നായികമാര്‍ വേണം
നായികമാരുടെ വരവിനെ ഒരു കള്‍‌ച്ചറല്‍ എക്സ്ചേഞ്ചായി കണ്ടാല്‍ മതി. ശ്രീദേവിയും ഹേമമാലിനിയും മുതല്‍ അസിന്‍ വരെ ബോളിവുഡില്‍ തിളങ്ങുന്നു. അപ്പോള്‍ അവിടെയുള്ളവര്‍ ഇങ്ങോട്ടും വരണമല്ലോ? ലില്ലി ചക്രവര്‍ത്തി മലയാളിയാണ്. പക്ഷേ അവര്‍ക്ക് മലയാളിത്തമുണ്ടായിരുന്നു. അങ്ങനെയുള്ളവരെ കണ്ടെത്തണം. അങ്ങനെയൊരു പ്രാദേശികത്വം കാണണോ കലാകാരന്മാരുടെ കാര്യത്തില്‍? - നടന്‍ മമ്മൂട്ടി