"ഇത്തവണ അക്കൌണ്ട് തുറക്കും” - തിരുവനന്തപുരത്ത് ശ്രീശാന്ത് അത്ഭുതം സൃഷ്ടിക്കുമോ?!

Webdunia
തിങ്കള്‍, 28 മാര്‍ച്ച് 2016 (14:29 IST)
ശ്രീശാന്ത് തിരുവനന്തപുരത്ത് സജീവമായിക്കഴിഞ്ഞു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ശ്രീശാന്ത് ഇവിടെനിന്ന് ജയിച്ചുകയറുമോ? യുവാക്കളുടെ ശക്തമായ പിന്തുണയുള്ളതിനാല്‍ തികഞ്ഞ വിജയപ്രതീക്ഷ തന്നെയാണ് ശ്രീശാന്തിനുള്ളത്.
 
വി എസ് ശിവകുമാര്‍ തന്നെയായിരിക്കും ശ്രീശാന്തിനെതിരായ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. എന്നാല്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. സുരേന്ദ്രന്‍ പിള്ളയ്ക്ക് സീറ്റ് ലഭിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ആന്‍റണി രാജു മത്സരിക്കാനെത്തുമെന്നും സൂചനയുണ്ട്.
 
എന്തായാലും ബി ജെ പി ഇത്തവണ ശ്രീശാന്തിലൂടെ അക്കൌണ്ട് തുറക്കുമെന്ന് തന്നെയാണ് ശ്രീശാന്തിന്‍റെയും ബി ജെ പി - ആര്‍ എസ് എസ് നേതാക്കളുടെയും പ്രതീക്ഷ.