നിങ്ങള്‍ കാണാന്‍ തീര്‍ത്തും സാദ്ധ്യതയില്ലാത്ത ഒരു പരസ്യമാണിത്. എന്നാല്‍ ഇന്ത്യന്‍ കരസേനയില്‍ 11000 ഓഫീസര്‍മാരുടെ ഒഴിവ് നിലനില്‍ക്കുന്നു എന്നതൊരു വാസ്തവമാണെന്ന് ഇന്ത്യന്‍ ഹെഡ് ക്വാര്‍ട്ടേഴ്സ് അഡ്‌ജുറ്റന്‍റ് ജനറല്‍ (പ്രതിരോധ മന്ത്രാലയം) തോമസ് മാത്യു പറഞ്ഞു.
തിരുവനന്തപുരത്ത് സേനാ റിക്രൂട്ട്‌മെന്‍റ് റാലി ഫ്ലാഗ് ഓഫ് ചെയ്തതിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. സൈനികര്‍ക്കുള്ള റിക്രൂട്ട്‌മെന്‍റ് റാലിയില്‍ കാണപ്പെട്ട അഭൂതപൂര്‍വ്വമായ തിരക്കില്‍ അദ്ദേഹം സന്തുഷ്ടി പ്രകടിപ്പിച്ചു.
ഷോര്‍ട്ട് സര്‍വ്വീസ് കമ്മീഷന്‍ ഗ്രേഡുകളിലാണ് ന്യൂനത നിലനില്‍ക്കുന്നത്. സേനയ്ക്ക് ഇനിയും വളരെയധികം ക്യാപ്റ്റന്‍മാരെയും മേജര്‍മാരെയും ആവശ്യമുണ്ട്. സൈനികരുടെ അഭാവത്തേക്കുറിച്ചു വിശദീകരിക്കവേ മേജര്‍ ജനറല്‍ എം എന്‍ കാഷിദ് (അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍) പറഞ്ഞു
. ഈ വിടവ് നികത്താന്‍ സേന നാല് ഫലപ്രദമായ സമീപനങ്ങള്‍ സ്വീകരിച്ചു തുടങ്ങിയിരിക്കുന്നു. യുവാക്കളെ ലക്‍ഷ്യം വച്ച് സേനയിലെ ജീവിതത്തേക്കുറിച്ച് ദൂരവ്യാപകമായി പ്രചരണ പരിപാടികള്‍ ആരംഭിച്ചിട്ടുണ്ട്.
WD
WD
എന്‍സിഇആര്‍ടി കരിക്കുലത്തില്‍ സേനയുമായി ബന്ധപ്പെട്ട പാഠങ്ങള്‍ ഉള്‍പ്പെടുത്തണമെന്നതു സംബന്ധിച്ച് മാനവിക വിഭവശേഷി മന്ത്രാലയവുമായി ചര്‍ച്ച നടത്തിവരികയാണ്. VIII മുതല്‍ XII വരെയുള്ള ക്ലാസ്സുകളിലെ പാഠപുസ്തകങ്ങളില്‍, കുട്ടികള്‍ക്ക് പ്രചോദനപരവും യാഥാര്‍ത്ഥത്തില്‍ സംഭവിച്ചതുമായ കഥകള്‍ ഉള്‍പ്പെടുത്തുക.
ഇന്ത്യന്‍ വ്യോമസേനയിലെ ഫ്ലൈയിംഗ് ഓഫീസര്‍ അനില്‍ കുമാറിന്‍റെ ഹൃദസ്പര്‍ശിയായ കഥ മഹാരാഷ്ട്രാ സ്റ്റേറ്റ് ബോര്‍ഡിന്‍റെ ക്ലാസ്സ് Xലെ ഇംഗ്ലീഷ് പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വ്യോമസേനയില്‍ പൈലറ്റ് ആയി കമ്മീഷന്‍ ചെയ്യപ്പെട്ട കുമാര്‍ ഒരു റോഡ് അപകടത്തെ തുടര്‍ന്ന് കഴുത്തിനു താഴേക്കു പൂര്‍ണ്ണമായും തളര്‍ന്നു കിടപ്പിലാകുകയായിരുന്നു. എന്നാല്‍ ജീവിതത്തോട് പരാജയം സമ്മതിക്കാന്‍ അദ്ദേഹം തയ്യാറായില്ല.
ശമ്പളക്കമ്മീഷന്‍ ശുപാര്‍ശ പുനഃപരിശോധിക്കുന്നത് കൂടുതല്‍ യുവാക്കളെയും യുവതികളെയും സേനയിലേക്ക് ആകര്‍ഷിക്കുമെന്ന് ജനറല്‍ തോമസ് മാത്യു പ്രത്യാശ പ്രകടിപ്പിച്ചു. ഷോര്‍ട്ട് സര്‍വ്വീസ് കമ്മീഷന്‍ഡ് ഓഫീസര്‍മാരെ പിന്നീട് സിവിലിയന്‍ തസ്തികകളിലേക്കു മാറ്റുന്നതു സംബന്ധിച്ച വിഷയവും ചര്‍ച്ചയിലുണ്ട്.
PRO
PRO
സേനയുടെ റിക്രൂട്ട്‌മെന്‍റ് റാലികളില്‍ പഴുതുകളില്ലാത്തതും സുതാര്യവുമായ സംവിധാനമാണ് പിന്തുടരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മദ്ധ്യവര്‍ത്തികള്‍ക്കോ ദല്ലാളുകള്‍ക്കോ ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനാകില്ല. 2007ല്‍ സേന 38000 സൈനികരെ റിക്രൂട്ടു ചെയ്തു.
കേരളയിലെ ഏഴ് തെക്കന്‍ ജില്ലകളില്‍ 2008ല്‍ സെപ്തംബര്‍ 25 മുതല്‍ ഒക്ടോബര്‍ 1വരെ, പുരുഷന്മാര്‍ക്കു വേണ്ടി തിരുവനന്തപുരത്തെ ആര്‍മി റിക്രൂട്ട്‌മെന്‍റ് ഓഫീസ് റിക്രൂട്ടിംഗ് റാലികള്‍ നടത്തി. ആദ്യദിവസത്തെ തെരഞ്ഞെടുപ്പു പരിപാടിയില്‍ 1500 ഉദ്യോഗാര്‍ത്ഥികള്‍ പങ്കെടുത്തു.
നല്ല ശാരീരികക്ഷമത, വിദ്യാഭ്യാസം, അദമ്യമായ ആഗ്രഹം, പ്രതിജ്ഞാബദ്ധത എന്നിവയാണ് ഒരു സൈനികന്‍ ആകുന്നതിനും ജീവിതത്തില്‍ വിജയിക്കുന്നതിനും വേണ്ടത്. അത് നിങ്ങളിലുണ്ടോ?