അത്ഭുതങ്ങള്‍ക്ക് വേറെങ്ങും പോകേണ്ട: നാഗങ്ങളുടെ പ്രണയകുടീരവും, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കല്‍‌വിഗ്രഹവും ഉണ്ട്!

ബുധന്‍, 4 സെപ്‌റ്റംബര്‍ 2013 (15:25 IST)
PRO
മഹത്തായ പാരമ്പര്യം ഉള്ള നാടാണ് ഭാരതം. പഴംപുരാണങ്ങളും വിശ്വാസങ്ങളും അന്ധവിശ്വാസവും കെട്ടുപിണഞ്ഞു കിടക്കുന്ന നാട്. ഈ വിശ്വാസങ്ങള്‍ അന്ധമാവുന്നതാണ് പ്രശ്നം സൃഷ്ടിക്കുന്നത്.

വിശ്വാസങ്ങളെക്കുറിച്ചും പറയുമ്പോള്‍ പലപ്പോഴും നമുക്ക് യുക്തി മാറ്റിവച്ച് ചിന്തിക്കേണ്ടി വരും. വിശ്വാസങ്ങളെ ചോദ്യം ചെയ്യുന്നതിനല്ല ഈ ലേഖനം. അമിതവിശ്വാസങ്ങളില്‍ കുടുങ്ങി കബളിപ്പിക്കപ്പെടുന്നതാണ്.

ഏഴ് കിലോ ഭാരമുള്ള കല്ല് കൊണ്ട് നിര്‍മ്മിച്ച പ്രതിമ വെള്ളത്തില്‍ പൊങ്ങിക്കിടക്കുമോ? പ്രതിമ വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നതും മുങ്ങുന്നതും വരും വര്‍ഷത്തില്‍ ഗ്രാമീണരുടെ ഭാഗ്യനിര്‍ഭാഗ്യങ്ങളെ സ്വാധീനിക്കുമോ?.

വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കല്‍‌വിഗ്രഹം- അടുത്ത പേജ്


PRO
മദ്ധ്യപ്രദേശില്‍ ദേവാസ് ജില്ലയില്‍ ഹത്പിപിലിയ എന്ന ചെറിയ ഗ്രാമമുണ്ട്. ഇവിടത്തെ നരസിംഹ ക്ഷേത്രത്തിലെ കല്‍ വിഗ്രഹം എല്ലാ വര്‍ഷവും വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന അത്ഭുത സംഭവം ദൃശ്യമാകുന്നുണ്ടത്രെ. എന്നാല്‍, എങ്ങനെ ഈ അത്ഭുതം സംഭവിക്കുന്നു.

എല്ലാ വര്‍ഷവും ദോള്‍ ഗ്യരസിന്‍റെ (ഭാദവ മാസത്തിലെ പതിനൊന്നാം ദിവസം) അവസരത്തില്‍ നരസിംഹ മൂര്‍ത്തിയെ ആരാധിച്ച ശേഷം വിഗ്രഹം വെള്ളത്തില്‍ നിക്ഷേപിക്കുന്നു. അത്ഭുതമെന്ന് പറയട്ടെ, വിഗ്രഹം മുങ്ങിപ്പോകാതെ വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നു. ഈ രംഗം വീക്ഷിക്കാനായി വന്‍ ജനക്കൂട്ടം തന്നെ എല്ലാ വര്‍ഷവും എത്താ‍റുണ്ട്.

വിഗ്രഹം ഒരു പ്രാവശ്യം മാത്രമേ പൊങ്ങിവരുന്നുള്ളുവെങ്കില്‍ വരും വര്‍ഷത്തിലെ നാല് മാസം ഗ്രാമത്തില്‍ ഐശ്വര്യം കളിയാടുമെന്നാണ് മുഖ്യ പൂജാരിയായ ഗോപാല്‍ വൈഷ്ണവ പറയുന്നത്. വിഗ്രഹം മൂന്ന് പ്രാ‍വശ്യം താണും പൊങ്ങിയും വരികയാണെങ്കില്‍ ഒരു വര്‍ഷം മുഴുവനും ഗ്രാമത്തില്‍ ഐശ്വര്യം കളിയാടുമെന്നും അദ്ദേഹം പറഞ്ഞു.

കടുത്ത വേനലില്‍ നദി വറ്റിയാലും ദോള്‍ ഗ്യരസ് വേളയില്‍ നിറയും- അടുത്ത പേജ്


PRO
സ്ഥലവാസിയായ സോഹന്‍ലാല്‍ പറയുന്നത് താന്‍ ഈ സംഭവത്തിന് കഴിഞ്ഞ 20-25 വര്‍ഷമായി സാക്‍ഷ്യം വഹിക്കുന്നു എന്നാണ്. ഗ്രാമീണര്‍ക്ക് നരസിംഹ മൂര്‍ത്തിയുടെ വിഗ്രഹത്തില്‍ വലിയ വിശ്വാസമാണുള്ളതെന്ന് സോഹന്‍ ലാല്‍ പറഞ്ഞു.

ഭഗവാന്‍റെ അത്ഭുത പ്രവൃത്തിക്ക് താനും സാക്‍ഷ്യം വഹിച്ചിട്ടിട്ടുണ്ടെന്ന് ക്ഷേത്രത്തിലെ പൂജാരിയും പറയുന്നു. ക്ഷേത്രത്തിലെ പൂജാരിമാര്‍ തന്നെ വിഗ്രഹം വെള്ളത്തില്‍ മുക്കിയിട്ടുണ്ടെങ്കിലും അത് പെട്ടെന്ന് തന്നെ ഉയര്‍ന്ന് വരുന്നത് അത്ഭുതം തന്നെയാണെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നത്.

മൂന്ന് പ്രാവശ്യമാണ് വിഗ്രഹം നദിയില്‍ മുക്കുന്നത്. കഴിഞ്ഞ പ്രാവശ്യം രണ്ട് തവണ മാത്രമേ വിഗ്രഹം പൊങ്ങി വന്നുള്ളൂ. അതേസമയം, ഈ വര്‍ഷം ഒരു പ്രാവശ്യം മാത്രമാണ് വിഗ്രഹം പൊങ്ങിവന്നത്.

വേനല്‍ക്കാലത്ത് നദിയില്‍ വെളളം വറ്റിയാലും ദോള്‍ ഗ്യരസ് വേള ആകുമ്പോഴേക്കും വെള്ളം നിറയുമെന്നാണ് പ്രദേശവാസികളുടെ വിശ്വാസം. ഈ വേളയില്‍ നദിയില്‍ വെള്ളം വറ്റിയ സംഭവമേ ഉണ്ടായിട്ടില്ലെന്ന് ഗ്രാമീ‍ണര്‍ പറയുന്നു.

വിഗ്രഹം വെള്ളത്തില്‍ പൊങ്ങിക്കിടക്കാനുള്ള കാരണമെന്താണ്. വിഗ്രഹം നിര്‍മ്മിച്ചിരിക്കുന്ന ശിലയുടെ പ്രത്യേകത കൊണ്ടോ അതോ ഈശ്വരന്‍റെ അത്ഭുത പ്രവൃത്തിയാണോയെന്നത് ശാസ്ത്രകാരന്മാര്‍ക്കും യുക്തിവാദികള്‍ക്കും വിടുന്നു.


നാഗങ്ങളുടെ പ്രണയം കുടീരം- അടുത്ത പേജ്

PRO
ഗുജറാത്തിലെ മഞ്ചല്‍‌പൂരിലുള്ള നാഗ ക്ഷേത്രം ഒരു പ്രണയ കുടീരമാണ്. സാധാരണ പ്രണയ കുടീരമല്ല, നാഗങ്ങളുടെ പ്രണയ കഥയാണ് ഈ ക്ഷേത്രത്തിന് പറയാനുള്ളത്. നാഗങ്ങളെ കുറിച്ചും നാഗസുന്ദരിമാരെ സുന്ദരിമാരെ കുറിച്ചും അവരുടെ പ്രണയത്തെകുറിച്ചുമൊക്കെ നിഗൂഡമായ കഥകള്‍.

ക്ഷേത്രത്തെ കുറിച്ച് മാനേജര്‍ ഹര്‍മന്‍ഭായി പറഞ്ഞത് അദ്ദേഹത്തിന്‍റെ അനുഭവ കഥയായിരുന്നു. 2002 ല്‍ നടന്ന ഒരു സംഭവം. ഹര്‍മനും അദ്ദേഹത്തിന്‍റെ കുടുംബവും തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്നു. അവര്‍ സഞ്ചരിച്ചിരുന്ന കാര്‍ കയറി ഒരു നാഗം ചതഞ്ഞരഞ്ഞു.
PRO


റോഡ് മുറിച്ചുകടന്ന രണ്ട് നാഗങ്ങളില്‍ ഒന്നായിരുന്നു കാറിനടിയില്‍ പെട്ടത്. ഇണയുടെ വിയോഗം സഹിക്കാനാവാതെ കൂടെയുണ്ടായിരുന്ന നാഗം ടാര്‍ റോഡില്‍ തലതല്ലി മരിച്ചു!


ക്ഷേത്രം നിന്ന സ്ഥലം ഭൂമിയിലേക്ക് താണു!- അടുത്ത പേജ്


PRO
സംഭവസ്ഥലത്ത് ഉണ്ടായിരുന്ന ആളുകള്‍ ഈ കാഴ്ച കണ്ട് അത്ഭുതപരതന്ത്രരായി. കൂട്ടത്തിലുണ്ടായിരുന്ന മുതിര്‍ന്നവര്‍ ഇത് നാഗങ്ങളുടെ പരസ്പര പ്രണയത്തിന്‍റെ വെളിപ്പെടുത്തലാണെന്ന് വിധിയെഴുതി.

അതേസ്ഥാനത്ത് നാഗങ്ങളുടെ പ്രണയത്തിന് ഒരു സ്മാരകവും പണികഴിപ്പിച്ചു. എന്നാല്‍, തൊട്ടടുത്ത ദിവസം തന്നെ സ്മാരകം നിന്നഭൂമി സ്ഫോടന ശബ്ദത്തോടെ മൂന്ന് അടിയോളം താണു. ഇക്കാര്യം ഇന്നും അത്ഭുതമായി നിലകൊള്ളുന്നു.
PRO


ഈ ക്ഷേത്രത്തില്‍ ഇപ്പോഴും അത്ഭുതങ്ങള്‍ നടക്കാറുണ്ട് എന്ന് പൂജാരി അവകാശപ്പെടുന്നു. ഒരിക്കല്‍ ഒരു ഭക്തന്‍ ക്ഷേത്രത്തില്‍ വച്ച് തേങ്ങ നടുവെ മുറിച്ചപ്പോള്‍ അതിന്‍റെ വലിയ പാതിയില്‍ രണ്ട് ചെറിയ തേങ്ങകള്‍ പ്രത്യക്ഷപ്പെട്ടതടക്കം പല കഥകളും പൂജാരിക്ക് പറയാനുണ്ട്.

ഈ ക്ഷേത്രത്തെ കുറിച്ച് കേട്ടറിഞ്ഞ് നിരവധി ഭക്തര്‍ ഇവിടെയെത്താറുണ്ട്. സന്താന ഭാഗ്യത്തിനും ഐശ്വര്യ ലബ്ധിക്കും ജീവിത വിജത്തിനുമായി നാഗ ദൈവങ്ങളെ വണങ്ങാന്‍ വിദൂര ദേശത്തുനിന്നും ആളുകള്‍ എത്തുന്നു.


പശുക്കളെ ദേഹത്ത് കൂടി കടത്തിവിടുന്ന ‘ഗായ് ഗൌരി‘ ആചാരം- അടുത്ത പേജ്



PRO
മധ്യപ്രദേശിലെ ‘ജാബുവ’ ഗോത്ര മേഖലയില്‍ നിലനില്‍ക്കുന്ന ‘ഗായ് ഗൌരി’ യെ കുറിച്ചാണ് വിശദീകരിക്കുന്നത്. പശുവുമായി ബന്ധപ്പെട്ട ആചാരമാണിത്.

ഭാരതത്തില്‍ പശുവിനെ മാതാവായാണ് പരിഗണിക്കുന്നത്. ഗോമാതാവിനെ ജനങ്ങള്‍ പൂജിക്കുകയും പരിചരിക്കുകയുമൊക്കെ ചെയ്യുന്നു. ഗോത്ര മേഖലകളില്‍ ഇപ്പോഴും നിരവധി ആള്‍ക്കാരുടെ ജീവനോപാധി തന്നെ കാലി വളര്‍ത്തലാണ്. ജാബുവയിലെ ഗോത്ര വര്‍ഗ്ഗക്കാര്‍ ഗോമാതാവിനോടുള്ള ഭക്തി പ്രകടിപ്പിക്കാനാണ് ‘ഗായ് ഗൌരി’ ആഘോഷിക്കുന്നത്.
PRO

ദീപാവലിയുടെ തൊട്ടടുത്ത ദിവസമാണ് ഗായ് ഗൌരി ആഘോഷം.ആഘോഷവുമായി ബന്ധപ്പെട്ട് ഗ്രാമീണര്‍ കാലികളെ കുളിപ്പിച്ച് അലങ്കരിക്കുന്നു. തുടര്‍ന്ന് കന്നുകാലികളെ കൂട്ടത്തോടെ ഗോവര്‍ദ്ധന ക്ഷേത്രത്തിലേക്ക് കൊണ്ടുപോകും.

പ്രാര്‍ത്ഥനയ്ക്ക് ശേഷം ക്ഷേത്രത്തിന് ചുറ്റും കാലികളെ കൊണ്ട് അഞ്ച് തവണ വലം വയ്പ്പിക്കുന്നു. ‘പരികര്‍മ’ എന്നാണ് ഇതറിയപ്പെടുന്നത്. എന്നാല്‍, ഇവിടെയാണ് കാഴ്ചക്കാരില്‍ അത്ഭുതവും സംഭ്രമവും വളര്‍ത്തുന്ന ദൃശ്യങ്ങള്‍ക്ക് സാക്ഷിയാകേണ്ടി വരുന്നത്.

ക്ഷേത്രത്തിന് ചുറ്റും കാലികള്‍ വലം വയ്ക്കുമ്പോള്‍ ഗോത്ര വര്‍ഗ്ഗക്കാര്‍ നിലത്തു കിടക്കുകയും കാലികള്‍ ഇവരുടെ ശരീരത്തിലൂടെ കടന്നു പോകുന്നതുമാണ് സംഭ്രമം ജനിപ്പിക്കുന്നത്. ഗോമാതാവിന്‍റെ അനുഗ്രഹം ലഭിക്കുന്നതിനായാണ് ഗോത്രവര്‍ഗ്ഗക്കാര്‍ ഇതു ചെയ്യുന്നത്.


പശുക്കളുടെ വാലില്‍ പടക്കം കെട്ടിയും അപകടം ഉണ്ടാക്കും- അടുത്ത പേജ്

PRO
കുടുംബത്തിന്‍റെ ഐശ്വര്യത്തിനും സമാധാനത്തിനുമായാണ് ഗോത്രവര്‍ഗ്ഗക്കാര്‍ വിചിത്രമായ ഈ ആചാരം പിന്തുടരുന്നത്. ഈ ആചാരം അനുഷ്ഠിക്കും മുന്‍പ് അന്നപാനീയങ്ങള്‍ ഉപേക്ഷിച്ച് ഒരു ദിവസത്തെ വ്രതമെടുക്കേണ്ടതുണ്ട്.

കാലികള്‍ ശരീരത്തിലൂടെ കടന്ന് പോകുമ്പോള്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കാറുണ്ട്. എന്നാല്‍, ഇതൊന്നും ഗോത്രവര്‍ഗ്ഗക്കാരുടെ ആവേശം കെടുത്തുന്നില്ല. എല്ലാ വര്‍ഷവും ഈ ആചാ‍രം അനുഷ്ഠിക്കാന്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ഈ ആചാരം അനുഷ്ഠിക്കുന്നവര്‍ക്ക് ജീവിതത്തില്‍ ഒരു ക്ലേശവും അനുഭവിക്കേണ്ടി വരില്ലെന്ന് ഗോവര്‍ദ്ധന ക്ഷേത്രത്തിലെ പൂജാരി പറഞ്ഞു.

ഗോത്രവര്‍ഗ്ഗക്കാര്‍ക്ക് അടിയുറച്ച വിശ്വാസമാണ് ഈ ആചാരത്തിലുള്ളത്. പശുവിന്‍റെ പാദത്തില്‍ സ്പര്‍ശിക്കുന്നത് സ്വന്തം മാതാവിന്‍റെ പാദത്തില്‍ സ്പര്‍ശിക്കുന്നതിന് തുല്യമാണെന്നാണ് ഇവര്‍ കരുതുന്നത്. ഗോമാതാവിന്‍റെ അനുഗ്രഹത്തിനായി എന്ത് വേദന സഹിക്കാനും ഇവര്‍ തയാറാകുന്നു.

ചിലര്‍ തമാശയ്ക്കായി പശുക്കളുടെ കൂട്ടത്തില്‍ കാളകളെയും ഉള്‍പ്പെടുത്തുന്നതാണ് ആചാ‍രത്തിന്‍റെ അപകടസാധ്യത വര്‍ദ്ധിപ്പിക്കുന്നത്. ചിലപ്പോള്‍ പശുക്കളുടെ വാലില്‍ പടക്കവും കെട്ടിയിടുന്നു. അനുഗ്രഹം തേടി എത്തുന്ന ഗോത്ര വര്‍ഗ്ഗക്കാര്‍ മൂക്കറ്റം മദ്യപിച്ച അവസ്ഥയിലായിരിക്കും എന്നതും ആപത് സാധ്യത കൂട്ടുന്നു.

അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനായി എല്ലാ വര്‍ഷവും പൊലീസിനെ വിന്യസിക്കാറുണ്ട്. എന്നാല്‍, ഗോത്രവര്‍ഗ്ഗക്കാരുടെ അന്ധമായ വിശ്വാസത്തിന്‍റെ മുന്നില്‍ ഇവയൊന്നും പ്രയോജനമില്ലാതായി തീരുന്നു.

വെബ്ദുനിയ വായിക്കുക