യുവതിയും ഭർത്താവ് ആലുവയിലാണ് താമസിച്ചിരുന്നത്, ഇവരുടെ വീട്ടിലെ നിത്യ സന്ദർശകനായിരുന്നു. മുത്ത്വലിബ്. ഇതിനിടെയാണ് വഞ്ചനാ കുറ്റത്തിന് യുവതിയുടെ ഭർത്താവ് ജയിലിലാകുന്നത് ഈ അവസരം മുതലാകി മുത്ത്വലിബ് കുഞ്ഞിനെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി സ്വന്തം താമസ സ്ഥലത്തെത്തിച്ച് യുവതിയെ ഒരു മാസത്തോളമായി ക്രൂര പീഡനത്തിനിരയാക്കി വരികയായിരുന്നു.
ഭർത്താവ് ജയിൽ മോചിതനായതോടെ യുവതിയെയും കൂഞ്ഞിനെയും അന്വേഷിച്ച് കണ്ടെത്തുകയായിരുന്നു. സംഭവം യുവതി ഭർത്താവിനോട് തുറന്ന് പറഞ്ഞതോടെ യുവാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതോടെയാണ് മുത്ത്വലിബിനെ പൊലീസ് പിടികൂടിയത്. മറ്റൊരു യുവതിയെ ബലാത്സംഗം ചെയ്തതിന് ഇയാളുടെ പേരിൽ കേസ് നിലവിലുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.