ക്ഷേത്ര ദർശനത്തിനെത്തിയ യുവതിയെ ബന്ദിയാക്കി തുടർച്ചയായി ബലാത്സംഗ ചെയ്തു, ക്ഷേത്ര പുരോഹിതൻ പിടിയിൽ
വ്യാഴം, 3 ജനുവരി 2019 (14:56 IST)
അയോധ്യ: ക്ഷേത്ര ദർശനത്തിനെത്തിയ ഭക്തയെ ബന്ധിയാക്കി തുടർച്ചയായി പീഡനത്തിനിരയാക്കി ക്ഷേത്രത്തിലെ പൂജാരി. അയോധ്യയിലെ പ്രമുഖ ക്ഷേത്ര പുരോഹിതനായ കൃഷ്ണ കണ്ഠാചാര്യയാണ് 30 കാരിയെ തടങ്കലിൽ വച്ച് തുടർച്ചയായി ക്രൂര പീഡനത്തിന് ഇരയാക്കിയത്.
ഡിസംബർ 24നാണ് യുവതി ക്ഷേത്ര ദർശനത്തിനായി അയോധ്യയിലെത്തുന്നത്. ക്ഷേത്രത്തിൽ ദർശനം നടത്തി മടങ്ങാൻ തയ്യാറെടുക്കവെ ആത്മീയ പാഠനങ്ങൾ പഠിപ്പിക്കാം എന്ന വ്യാജേന യുവതിയെ പൂരോഹിതൻ തടഞ്ഞു നിർത്തുകയായും പിന്നീട് ബന്ധിയാക്കി ബലാത്സംഗത്തിന് ഇരയാക്കുകയുമായിരുന്നു.
സംഭവം യുവതിയാണ് പൊലീസിൽ അറിയിച്ചത്. ഇതോടെ പൊലീസ് എത്തി യുവതിയെ മോചിപ്പിക്കുകയായിരുന്നു. പുരോഹിതൻ തന്നെ പല തവണ ലൈംഗിക പീഡനത്തിനിരയാക്കിയതായി യുവതി പൊലീസിൽ മൊഴി നൽകി. സംഭവത്തിൽ പുരോഹിതൻ കൃഷ്ണ കണ്ഠാചാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു.