സഹോദരന്റെ ചോറൂണിന് യുവതിയായ അമ്മ ശബരിമലയിൽ കയറിയിട്ടുണ്ട്: വെളിപ്പെടുത്തലുമായി ഉഷ വിനോദ്

വ്യാഴം, 3 ജനുവരി 2019 (09:39 IST)
സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ യുവതികൾ ശബരിമലയിൽ കയറിയ സംഭവത്തിൽ ആചാരലംഘനം നടത്തിയെന്നാരോപിച്ച് ബിജെപി സംസ്ഥാനത്തൊട്ടാകെ അക്രമം അഴിച്ച് വിട്ടിരിക്കുകയാണ്. അനാവശ്യമായ പ്രതിഷേധമാണിതെന്ന ആരോപണമാണ് ഇപ്പോൾ ഉയരുന്നത്.
 
ശബരിമല യുവതീപ്രവേശത്തിൽ വെളിപ്പെടുത്തലുമായി ദേവസ്വംബോർഡ് മുൻ അംഗത്തിന്റെ മകൾ ഉഷ വിനോദ്. 1969 ൽ സഹോദരന്റെ ചോറൂണിനായി മുപ്പത്തിനാലുകാരിയായ അമ്മ ശബരിമലയിൽ എത്തിയെന്നും അന്ന് ചോറൂണ്ണ് കർമ്മങ്ങൾക്ക് തന്ത്രിയായിരുന്ന കണ്ഠര് മഹേശ്വര് എല്ലാ സഹായവും നല്‍കിയെന്നും ഉഷ വിനോദ് വെളിപ്പെടുത്തി. അന്ന് പരിഹാരക്രിയകൾ ചെയ്തതായി അറിയില്ലെന്നും അവർ തിരുവനന്തപുരത്ത് പറഞ്ഞു. 
 
നേരത്തേ എഴുത്തുകാരി ലക്ഷ്മി രാജീവും ഇതേ കാര്യം വെളിപ്പെടുത്തി രംഗത്തെത്തിയിരുന്നു. കണ്ഠരര് രാജീവരുടെ സമ്മതത്തോടെ പണം നൽകി ശബരിമല ദർശനം നടത്തിയെന്നായിരുന്നു ഇവർ വെളിപ്പെടുത്തിയത്. മക്കളുണ്ടാകാതിരുന്ന സമയത്തായിരുന്നു ദർശനം. വ്രതമെടുത്തു മലചവിട്ടിക്കോളൂ, മകനുണ്ടായാൽ പതിനെട്ടു വർഷം അവനെയും കൊണ്ട് പോകണം. സ്വാമി അനുഗ്രഹിക്കട്ടെ എന്ന് തന്ത്രി പറഞ്ഞതായി തിരുവനന്തപുരം സ്വദേശിനി ലക്ഷ്മി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍