വിഷാദ രോഗിയായ യുവതിയെ ബലാത്സംഗത്തിനിരയാക്കിയ പാസ്റ്ററെ അറസ്റ്റ് ചെയ്തു. ഇരുപത്തിയൊന്നുകാരിയായ യുവതിയെ നാല്‍പ്പത്തിയഞ്ചുകാരനായ പാസ്റ്റര്‍ ഹിപ്‌നോടൈസ് ചെയ്താണ് പീഡനത്തിന് ഇരയാക്കിയത്.മുംബൈ വാസെയില്‍ പ്രയര്‍ സെന്‍റര്‍ നടത്തുന്ന പാസ്റ്ററാണ് അറസ്റ്റിലായത്. വിവിധ അസുഖങ്ങള്‍ മാറ്റുമെന്ന അവകാശവാദത്തോടെയാണ് പാസ്റ്റര്‍ പ്രയര്‍ സെന്‍റര്‍ നടത്തിയിരുന്നത്.
കഴിഞ്ഞ മാസം പാസ്റ്റര്‍ യുവതിയുമായി ഒരു റിസോര്‍ട്ട് സന്ദര്‍ശിച്ച് മടങ്ങുന്നത് ഒരു ബന്ധു കണ്ടതോടെ സംഭവം പുറത്ത് അറിഞ്ഞത്. മാതാപിതാക്കള്‍ക്കൊപ്പം കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് യുവതി ആദ്യമായി ഇവിടെ എത്തുന്നത്. പിന്നീട് സന്ദര്‍ശനം പതിവാക്കി. ചില ദിവസങ്ങളില്‍ യുവതിയെ സെന്‍ററിലാക്കി മാതാപിതാക്കള്‍ മടങ്ങിയിരുന്നു.