തൃശൂര്‍ മുണ്ടൂരില്‍ രണ്ട് യുവാക്കളെ വെട്ടിക്കൊന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. ശ്യാം, ക്രിസ്റ്റി എന്നിവരാണ് കൊല്ലപ്പെട്ടത്.ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ടിപ്പര്‍ ഉപയോഗിച്ച് ഇടിച്ച് വീഴ്ത്തിയ ശേഷമായിരുന്നു ആക്രമണം.
പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.കഞ്ചാവ് വില്‍പ്പനയെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസിന്റെ സംശയം.