ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച സംഭവത്തിൽ പ്രമുഖ സീരിയൽ അഭിനയത്രി പൊലീസ് പരാതി നൽകി. 37കാരനായ എറണാകുളം സ്വദേശിക്കെതിരെയാണ് നടി കായംകുളം പൊലീസിൽ പരാതി നൽകിയത്. തന്നെ വശീകരിച്ച് പീഡനത്തിന് ഇരയാക്കുകയും ഇതിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു എന്നാണ് പരാതി നൽകിയിരിക്കുന്നത്.
പീഡനത്തിനിരയാക്കിയതിന്റെ ദൃശ്യങ്ങൾ, സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചും, ഭർത്താവിനും അയൽവാസികൾക്കും അയച്ചു നൽകിയും പ്രതി തന്റെ സ്വകാര്യത പൂർണമായു ഇല്ലാതക്കി എന്നും 61കാരിയായ നടി പൊലീസിൽ നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതി വിദേശത്തായതിനാൽ ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പൊലീസ് ആരംഭിച്ചിട്ടുണ്ട്.