മയക്കുമരുന്ന് നല്‍കി എസ്‌ഐ വനിതാ കോണ്‍സ്‌റ്റബിളിനെ പീഡിപ്പിച്ചു; വീഡിയോ പകര്‍ത്തി പീഡനം തുടര്‍ന്നു

Webdunia
ഞായര്‍, 18 നവം‌ബര്‍ 2018 (15:42 IST)
മയക്കുമരുന്ന് മരുന്ന് നല്‍കി എസ്‌ഐ ലൈംഗികമായി പീഡിപ്പിച്ചെന്ന വനിതാ കോണ്‍സ്‌റ്റബിളിന്റെ പരാതിയില്‍ എസ്‌ഐക്കെതിരെ കേസ്. നവി മുംബൈ ക്രൈംബ്രാഞ്ചിലെ എസ്‌ഐ അമിത് ഷേലാറിനെതിരെയാണ് 31കാരിയായ സഹപ്രവര്‍ത്തക പരാതി നല്‍കിയത്.

ശീതളപാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍  പകര്‍ത്തി ഭീഷണിപ്പെടുത്തി വീണ്ടും ശാരീരികമായി ഉപയോഗിച്ചെന്നുമാണ് മുംബൈ സിബിഡി പൊലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ വനിതാ കോണ്‍‌സ്‌റ്റബിള്‍ വ്യക്തമാക്കുന്നത്.

പീഡനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി സിബിഡി, പന്‍വേല്‍, കാമോത്തെ, ഖാര്‍ഖര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ എത്തിച്ച് പലതവണ ലൈംഗികമായി ഉപയോഗിച്ചുവെന്നും പരാതിയിലുണ്ട്.

അമിത് ഷേലാറിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. വനിതാ പോലീസ് കോണ്‍സ്റ്റബിളും ആരോപണവിധേയനായ എസ്.ഐയും 2010 മുതല്‍ പരിചയമുള്ളവരാണ്. ഇവര്‍ രണ്ടുപേരും ഒരു സ്റ്റേഷനിലാണ് ജോലി ചെയ്‌തിരുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article