കുട്ടികളുടെ അശ്ളീല വീഡിയോ : എട്ടു പേർക്കെതിരെ കേസ്

ചൊവ്വ, 28 ഫെബ്രുവരി 2023 (18:31 IST)
പാലക്കാട്: പ്രായപൂർത്തി ആകാത്ത കുട്ടികളുടെ അശ്ളീല വീഡിയോ കാണുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് പിടികൂടുന്നതിന് പി-ഹണ്ട് എന്ന പേരിൽ പോലീസ് നടത്തിയ പരിശോധനയിൽ എട്ടു പേർക്കെതിരെ കേസെടുത്തു. സമൂഹ മാധ്യമങ്ങളിലൂടെയും ഇന്റർനെറ്റ് സൈറ്റുകളിലൂടെയുമാണ് ഇവർ വീഡിയോ കണ്ടത്.
 
സംസ്ഥാന പോലീസ് മേധാവിയുടെ പ്രത്യേക നിർദ്ദേശ പ്രകാരം അതീവ രഹസ്യമായിട്ടു ഒട്ടാകെ 64 സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്. ഇതുമായി സംബന്ധിച്ച വിശദ വിവരങ്ങൾ സൈബർ ഡോം ജില്ലാ പൊലീസിന് നൽകിയിരുന്നു. പിടിയിലായവരിൽ ഒരാൾ പ്രായപൂർത്തി ആകാത്തയാളാണ്. റെയ്ഡിൽ ഒമ്പതു മൊബൈൽ ഫോണുകളും പിടിച്ചു.  
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍