പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; നഗരസഭാ കൗണ്‍സിലര്‍ക്കെതിരെ കേസ് - പ്രതി ഒളിവില്‍
ശനി, 4 മെയ് 2019 (18:55 IST)
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ മലപ്പുറം വളാഞ്ചേരി നഗരസഭാ കൗൺസിലർക്കെതിരെ പോക്‍സോ നിയമപ്രകാരം കേസ്. സിപിഎം കൗൺസിലർ ഷംസുദ്ദീനെതിരെയാണ്കേസെടുത്തത്. ഒളിവില്‍ പോയ പ്രതിക്കായി പൊലീസ് തിരച്ചില്‍ ശക്തമാക്കി.
സഹോദരിക്കൊപ്പം പതിനാറുകാരിയായ പെണ്‍കുട്ടി ചൈല്‍ഡ് ലൈനില്‍ എത്തി നേരിട്ട് പരാതി നല്‍കുകയായിരുന്നു. ചൈൽഡ് ലൈൻ ഈ പരാതി കലക്ടർക്കും മലപ്പുറം ജില്ലാ പൊലീസ് മേധാവിക്കും കൈമാറി. തിരൂര്‍ ഡിവൈഎസ്‌പിക്കാണ് അന്വേഷണ ചുമതല.
പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ ഇഷ്‌ടം സ്ഥാപിച്ച് ഷംസുദ്ദീന്‍ ലൈംഗികമായി പീഡിപ്പിച്ചു. വീട്ടില്‍ വെച്ചും പീഡനം നടന്നുവെന്നും പെണ്‍കുട്ടിയുടെ പരാതിയില്‍ വ്യക്തമാക്കുന്നു. വിവരം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായി പെണ്‍കുട്ടിയുടെ സഹോദരി പറഞ്ഞു.
കഴിഞ്ഞ വർഷം ജൂലൈയിൽ പെൺകുട്ടിയെ കാണാതായിരുന്നു. ഇതിന്പിന്നിൽ ഷംസുദ്ദീൻ ആണെന്ന് ബന്ധുക്കളോട്പെൺകുട്ടി വെളിപ്പെടുത്തിയിട്ടുണ്ട്.