നെടുമങ്ങാട്: ആളൊഴിഞ്ഞ സ്ഥലത്തു യുവതിയെ തടഞ്ഞു നിർത്തി നഗ്നതാ പ്രദർശനം നടത്തുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത 33 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ആനാട് കുന്നത്തുമല സ്വദേശി വിപിൻ ശ്രീകുമാറാണ് പിടിയിലായത്.
ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങിയ യുവതിക്ക് നേരെയായിരുന്നു ഇയാളുടെ പരാക്രമം. യുവതി ഇയാളിൽ നിന്ന് രക്ഷപ്പെട്ട ഓടിയപ്പോൾ യുവാവ് പിന്തുടർന്നു യുവതിയെ ആക്രമിക്കുകയായിരുന്നു.
ഇവർക്കൊപ്പം ഉണ്ടായിരുന്ന മകനെ ഇയാൾ മർദ്ദിച്ചതായും പരാതിയിൽ പറയുന്നു. പരാതിയെ തുടർന്ന് വിതുര പോലീസ് ഇൻസ്‌പെക്ടർ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.