ഭർത്താവുമായുണ്ടായ കലഹത്തിൽ കുപിതയായ ഭാര്യ കുഞ്ഞുങ്ങളുടെ വായിൽ തുണി തിരുകികയറ്റിയ ശേഷം ഗ്ലാസ് കുപ്പി കൊണ്ടടിച്ചു കൊന്നു. തെലങ്കാനയിലെ സിദ്ധിപേട്ടിലാണ് ദാരുണമായ സംഭവം നടന്നത്. ചിന്തല സരോജ(27)എന്ന യുവതിയാണ് ഭർത്താവിനോടുള്ള കോപത്തിൽ കുട്ടികളെ ദാരുണമായി കൊലപ്പെടുത്തിയത്.അയാൻ (5), ഹർഷ് വർദ്ധൻ (രണ്ടര) എന്നിവരാണ് കൊല്ലപ്പെട്ടത്.
സംഭവം നടക്കുമ്പോൾ ഭർത്താവായ ചിത്യാല ഭാസ്കർ സ്ഥലത്തില്ലായിരുന്നു. കൊല നടത്തിയ ശേഷം സരോജ പൊലീസിൽ കീഴടങ്ങി. കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാനാണ് താൻ ആദ്യം തീരുമാനിച്ചിരുന്നതെന്നും എന്നാൽ, ധൈര്യം ഇല്ലാത്തതിനാലാണ് പൊലീസിൽ കീഴടങ്ങിയതെന്നും സരോജ പൊലീസിൽ മൊഴി നൽകി.