അമ്മയ്ക്ക് അസുഖങ്ങൾ വിട്ടൊഴിയുന്നില്ല, ഇരുമ്പ് വടികൊണ്ട് അടിച്ചു കൊലപ്പെടുത്തി മകൻ, മോക്ഷം നൽകിയത് എന്ന് വിശദീകരണം

Webdunia
തിങ്കള്‍, 30 ഡിസം‌ബര്‍ 2019 (14:29 IST)
പൽഖാർ: അസുഖങ്ങളുടെ പേരിൽ സ്വന്തം അമ്മയെ ഇരുമ്പ് വടികൊണ്ട് അടിച്ച് കൊലപ്പെടുത്തി മകൻ. മഹാരാഷ്ട്രയിലെ പൽഖാർ ജില്ലയിലെ താരപൂരിൽ ഞായറഴ്ചയാണ് ക്രൂരമായ സംഭവം ഉണ്ടായത്. സംഭവത്തിൽ മുപ്പതുകാരനായ ജയ്‌പ്രകാശ് ദിബിയെ പൊലീസ് അറസ്റ്റ് ചെയ്തു. 
 
ഞായറാഴ്ച വീട്ടിലെ അടുക്കളയിൽ നിൽക്കുകയായിരുന്ന അമ്മയെ ജയ്‌പ്രകാശ് ഇരുമ്പ് വടികൊണ്ട് നിരന്തരം അടിക്കുകയായിരുന്നു. 62കാരിയായ സ്ത്രീ സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. ഇളയ മകന്റെ പരാതിയെ തുടർന്നാണ് ജയ്പ്രകാശിനെ പൊലീസ് അറസ്റ്റ് ചെയ്തത്. അമ്മയെ കൊലപ്പെടുത്തിയത് താൻ തന്നെയാണ് എന്ന് പ്രതി കുറ്റം സമ്മതിച്ചു. 
 
പ്രതിയുടെ കുറ്റ സമ്മതമാണ് പൊലീസിനെ ഞെട്ടിച്ചത്. വിട്ടുമാറാത്ത അസുഖങ്ങൾ കാരണം അമ്മ ബുദ്ധിമുട്ടുകയായിരുന്നു. ഇതിൽ മനം മടുത്ത് അമ്മക്ക് മോക്ഷം നൽകാനാണ് അമ്മയെ കൊലപ്പെടുത്തിയത് എന്നാണ് ജയ്‌പ്രകാശ് പൊലീസിന് മൊഴി നൽകിയത്. ഇയാൾക്കെതെരെ മനപ്പൂർവവമായ നരഹത്യ ചുമത്തിയിട്ടുണ്ട്.   

അനുബന്ധ വാര്‍ത്തകള്‍

Next Article