മുംബൈ: ദുർമന്ത്രവാദിയുടെ വാക്കുകേട്ട് മൂന്നു വയസുകാരിയെ താഴേക്കെടുത്തെറിഞ്ഞ് യുവാവ്. മുംബൈയിലെ കൊളാബയിൽ ശനിയാഴ്ചയാണ് സംഭവം ഉണ്ടായത്. ജീവിതത്തിലെ പ്രശ്നങ്ങൾ നീങ്ങാൻ ഇരട്ടക്കുട്ടികളെ കൊലപ്പെടുത്തിയാൽ മതി എന്നായിരുന്നു അനിൽ ചൗദരിക്ക് ലഭിച്ചിരുന്ന ഉപദേശം. ഇത് വിശ്വസിച്ച പ്രതി അയൽവാസിയായ സുഹൃത്തിന്റെ മൂന്നു വയസുകാരിയായ മകളെ അപ്പാർട്ട്മെന്ന്റിനു മുകളിൽനിന്നും താഴേക്ക് എടുത്തെറിയുകയായിരുന്നു.
ഷെണായ എന്ന കുട്ടിയാണ് യുവാവിന്റെ ക്രൂരത ഇരയായത്. 'നിന്റെ ജീവൻ രക്ഷിക്കണം എങ്കിൽ ഇരട്ടകളെ കൊല്ലണം' എന്ന് പ്രതി ദിവസവും ഡയറിയിൽ കുറിച്ചിരുന്നതായി പൊലീസ് പറയുന്നു. മോറോക്കോകാരിയാണ് ഇരട്ടകളെ കൊലപ്പെടുത്താൻ യുവവിനോട് പറഞ്ഞത് എന്നും ഡയറിയിൽനിന്നും വ്യക്തമാണ്. ഇരട്ടക്കുട്ടികളെ റുമിലേക്ക് കൂട്ടിക്കൊണ്ടുവന്ന ശേഷം ഷെണായയെ ഇയാൾ എടുത്ത് എറിയുകയായിരുന്നു.