ഇംഗ്ലീഷ് സംസാരിച്ചത് ഇഷ്‌ടപ്പെട്ടില്ല; പതിനെട്ടുകാരന്‍ സുഹൃത്തിനെ കഴുത്തറുത്ത് കൊന്നു - സംഭവം മുംബൈയില്‍
വെള്ളി, 23 മാര്‍ച്ച് 2018 (13:41 IST)
ഇംഗ്ലീഷില്‍ സംസാരിച്ചതിനെ തുടര്‍ന്ന് പതിനെട്ടുകാരൻ സുഹൃത്തിനെ കഴുത്തറുത്ത് കൊന്നു. മുഹമ്മദ് അഫ്രോസ് ആലം ഷെയ്ഖാണ് (21) കൊല്ലപ്പെട്ടത്. പ്രതി മുഹമ്മദ് അമിര്‍ അബ്ദുൽ വാഹിദ് റഹിന്‍ പൊലീസില്‍ കീഴടങ്ങി.
അഫ്രോസ് പതിവായി ഇംഗ്ലീഷ് സംസാരിച്ച് പരിഹസിക്കുന്നതാണ് പതിവായിരുന്നുവെന്നും കൃത്യം നടത്താന്‍ നേരത്തെ തന്നെ തീരുമാനിച്ചിരുന്നതായും അബ്ദുൽ വാഹിദ് മൊഴി നൽകി. കഴുത്തറത്തിനു ശേഷം 54 തവണ കുത്തി പരുക്കേല്‍പ്പിച്ചെന്നും പ്രതി പൊലീസിനോട് വ്യക്തമാക്കി.
മദ്യം കഴിക്കാമെന്ന് പറഞ്ഞാണ് പ്രതി അഫ്രോസിനെ ബാന്ദ്രയിലേക്കു മഹിം റഹേജ പാലത്തിനു സമീപത്തേക്ക് കൊണ്ടു കൊണ്ടു പോയത്. മദ്യപിക്കുന്നതിനിടെ ഇയാള്‍ ഇംഗ്ലീഷില്‍ സംസാരിക്കാന്‍ ആരംഭിച്ചതോടെ ഇരുവരും തമ്മില്‍ വഴക്ക് ഉണ്ടാകുകയും തുടര്‍ന്ന് കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് അഫ്രോസിന്റെ കഴുത്തറുക്കുകയും തുടര്‍ന്ന് കുത്തി പരുക്കേല്‍പ്പിക്കുകയുമായിരുന്നുവെന്ന് അബ്ദുൽ വാഹിദ് വ്യക്തമാക്കി.
കൊലപാതകത്തിനുശേഷം പുലർച്ചെ ഒരു മണിയോടെ അബ്ദുൽ വാഹിദ് മുംബൈ ഷാഹുനഗർ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.