താഴ്ന്ന ജാതിക്കാരനെ വിവാഹം ചെയ്തു; ഗര്‍ഭിണിയായ സഹോദരിയെ വെടിവെച്ച് കൊന്ന് സഹോദരന്മാർ

Webdunia
ഞായര്‍, 23 ജൂണ്‍ 2019 (16:34 IST)
രാജ്യത്തെ നടുക്കി വീണ്ടും ദുരഭിമാനകൊല. താഴ്ന്ന ജാതിക്കാരനെ വിവാഹം ചെയ്തതിന്റെ പേരില്‍ ഗര്‍ഭിണിയായ സഹോദരിയെ സഹോദരങ്ങള്‍ വെടിവെച്ചു കൊന്നു. മധ്യപ്രദേശിലെ ഇൻഡോറിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. 
 
21 വയസുകാരിയായ ബുള്‍ബുള്‍ ആണ് കൊല്ലപ്പെട്ടത്. എട്ടു മാസം മുമ്പാണ് ബുള്‍ബുള്‍ കുല്‍ദീപ് രജാവത് എന്നയാളുമായി ഒളിച്ചോടി വിവാഹം കഴിച്ചത്. വിവാഹശേഷം നാട്ടിൽ നിന്നും മാറിയായിരുന്നു ഇരുവരും താമസിച്ചിരുന്നത്. ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ പെൺകുട്ടിക്ക് മാതാപിതാക്കളെ കാണണമെന്നാഗ്രഹം തോന്നി.
 
ഇതേ തുടർന്ന് ഇവരേയും കൂട്ടി ഭർത്താവ് പെൺകുട്ടിയുടെ വീട്ടിൽ എത്തിയതായിരുന്നു. മാതാപിതാക്കളെ കണ്ട് സന്തോഷത്തോടെ മടങ്ങുമ്പോഴാണ് സഹോദരന്മാര്‍ ഇവരുടെ തലയ്ക്ക് വെടിവെയ്ക്കുകയായിരുന്നു. ഉടന്‍ തന്നെ ബുള്‍ബുളിനെ ഇന്‍ഡോറിലെ എം.വൈ.എച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 
 
സംഭവത്തെ തുടര്‍ന്ന് കൗമാരക്കാരായ സഹോദരങ്ങളെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളില്‍ ഇളയ ആളാണ് വെടിയുതിര്‍ത്തതെന്ന് പൊലീസ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article