അശ്ലീല ചിത്രങ്ങൾ കാട്ടി വ്യവസായിയിൽ നിന്ന് പണം തട്ടിയ യുവതി പിടിയിൽ
വ്യാഴം, 21 മാര്‍ച്ച് 2019 (18:07 IST)
വ്യവസായിയെ കക്കാടംപൊയിലിലെ റിസോർട്ടിൽ വച്ച് അശ്ളീല ചിത്രങ്ങൾ കാണിക്കുകയും പിന്നീട് ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയും ചെയ്ത കേസിലെ പ്രതിയായ യുവതിയെ പൊലീസ് വലയിലാക്കി. കൊടുങ്ങല്ലൂർ വള്ളിവട്ടത്തെ ഇടിവഴിയ്ക്കൽ വീട്ടിൽ ഷമീന എന്ന ഇരുപത്തേഴുകാരിയാണ് പൊലീസ് പിടിയിലായത്.
കേസിലെ പ്രതികളായ കുമ്പാറ സ്വദേശി ഡോൺ, തിരുവമ്പാടി സ്വദേശി ജോർജ്ജ് എന്നിവർ നേരത്തെ തന്നെ പൊലീസ് പിടിയിലായിരുന്നു. ഒളിവിലായിരുന്ന ഷമീനയെ കൊടുങ്ങല്ലൂർ പൊലീസിന്റെ സഹായത്തോടെയാണ് തിരുവമ്പാടി പൊലീസ് നാടകീയമായി വലയിലാക്കിയത്.
തിരുവമ്പാടി സ്വദേശിയായ ഒരാളിൽ നിന്നും ഡോണും ജോർജ്ജും റിസോർട്ട് വാടകയ്‌ക്കെടുത്തിരുന്നു. ഷമീനയെ സഹായിയാക്കി ഇരുവരും വ്യവസായിയെ റിസോർട്ടിൽ വിളിച്ചു വരുത്തുകയും നിർബന്ധപൂർവം അശ്ളീല ചിത്രങ്ങൾ കാണിക്കുകയും ഫോട്ടോ എടുക്കുകയുമായിരുന്നു. പിന്നീട് ഭീഷണിപ്പെടുത്തി നാൽപ്പതിനായിരം രൂപ തട്ടിയെടുക്കുകയും ചെയ്തു.
എന്നാൽ പിന്നീട് ഇവർ അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടു. സഹികെട്ട വ്യവസായി പോലീസിൽ പരാതി നൽകുകയായിരുന്നു. സമീന ഇതിനു മുമ്പും ഇത്തരം തട്ടിപ്പുകളിൽ പ്രതിയാണെന്നറിയുന്നു. കേസിലെ കൂട്ടുപ്രതികളിൽ ഒരാളായ അനീഷ് ഇപ്പോഴും ഒളിവിലാണ്.