രജൗരി ഗാര്‍ഡനില്‍ താമസിക്കുന്ന എസ് കെ ഗുപ്ത എന്നയാള്‍ 6 മാസങ്ങള്‍ക്ക് മുന്‍പാണ് വിവാഹം കഴിച്ചത്. 45 വയസ്സുള്ള സെറിബ്രല്‍ പാള്‍സിയുള്ള മകന്‍ അമിത് ഗുപ്തയെ ഇവര്‍ നോക്കുമെന്ന് കരുതിയായിരുന്നു വിവാഹം. എന്നാല്‍ ഭാര്യ അതിന് തയ്യാറായില്ല. തുടര്‍ന്ന് ബന്ധം അവസാനിപ്പിക്കാന്‍ ഒരു കോടി രൂപ ആവശ്യപ്പെടുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് കൊട്ടേഷന്‍ നല്‍കിയത്.
ഭാര്യയെ കൊന്നാല്‍ 10 ലക്ഷം രൂപ നല്‍കാമെന്നായിരുന്നു വാഗ്ദാനം. ഇഹിനായി 2.4 ലക്ഷം മുന്‍കൂറായി വിപിന്‍ സേഥി എന്നയാള്‍ക്ക് നല്‍കിയിരുന്നു. ഇയാള്‍ ഹിമാന്‍ശു എന്നയാളുടെ സഹായത്തോടെയാണ് കൊലപാതകപദ്ധതിയിട്ടത്. മോഷണശ്രമമെന്ന രീതിയില്‍ ഭാര്യയെ കൊലപ്പെടുത്തി സംഘം ഫോണുമായി കടന്നുകളയുകയായിരുന്നു. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊട്ടേഷന്‍ കഥ പുറത്തായത്.