കരഞ്ഞതോടെ ദേഷ്യത്തില്‍ എടുത്തു കുലുക്കി; തലയോട് തകര്‍ന്ന് കൈക്കുഞ്ഞ് മരിച്ചു, ശരീരത്തില്‍ 96 പൊട്ടലുകള്‍ - ദമ്പതികള്‍ അറസ്‌റ്റില്‍

Webdunia
ബുധന്‍, 26 ജൂണ്‍ 2019 (14:33 IST)
കരഞ്ഞ നവജാത ശിശുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മാതാപിതാക്കള്‍ അറസ്‌റ്റില്‍. യുഎസിലെ ഹൂസ്‌റ്റണ്‍ സ്വദേശികളായ ജാസൺ പോൾ റോബിൻ (24), കാതറിൻ വിൻ‌ഹാം വൈറ്റ് (21) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. ഇവരിപ്പോൾ ഹാരിസ് കൗണ്ടിയിലെ ജയിലിലാണ്.

കഴിഞ്ഞ വര്‍ഷം ജൂലൈ 15നാണ് പത്ത് ആഴ്‌ച മാത്രം പ്രായമുള്ള ജാസ്‌മിന്‍ മരിച്ചത്. മാസം തികയാതെ പിറന്ന  കുഞ്ഞ് 12 ദിവസങ്ങള്‍ക്ക് ശേഷം മരിച്ചതോടെ സംശയം തോന്നിയ ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരമറിയിച്ചു. രഹസ്യമായി നടത്തിയ അന്വേഷണത്തിന് പിന്നാലെ പോസ്‌റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചു. ഇതോടെയാണ് ദമ്പതികള്‍ പിടിയിലായത്.

തലയ്‌ക്ക് ഗുരുതരമായി പരുക്കേറ്റതായും വാരിയെല്ലിലുൾപ്പെടെ മാരക പൊട്ടലുകളും ഉണ്ടായിരുന്നതായും പരിശോധനയില്‍ ഡോക്‍ടര്‍ കണ്ടെത്തിയിരുന്നു. പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ 96 പൊട്ടലുകള്‍ കുഞ്ഞിന്റെ ശരീരത്തിലുള്ളതായി വ്യക്തമാക്കുന്നുണ്ട്. തലയ്ക്കേറ്റ ആഘാതമാണ് മരണകാരണമായി റിപ്പോര്‍ട്ടില്‍ പറയുന്നത്.

പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ ദമ്പതികള്‍ വിവരം വെളിപ്പെടുത്തി. കുട്ടി കരഞ്ഞപ്പോൾ ദേഷ്യം വന്നുവെന്നും തുടര്‍ന്ന് കയ്യിലെടുത്ത് ശക്തമായി കുലുക്കിയെന്നും ജാസൺ പറഞ്ഞു.

ഈ ആഘാതമാണ് എല്ലു പൊട്ടാ കുഞ്ഞിന്റെ മരണത്തിനും കാരണമായത്. ഈ കാര്യങ്ങൾ പൊലീസ് കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലും ബോധിപ്പിച്ചു. കൊലക്കുറ്റത്തിനാണ് റോബിനെതിരെ കേസെടുത്തിരിക്കുന്നത്. കുട്ടിയെ പരിചരിക്കുന്നതിലുണ്ടായ അശ്രദ്ധയ്ക്കാണു കാതറിനെതിരെ കേസ്.

അനുബന്ധ വാര്‍ത്തകള്‍

Next Article