പണം നല്‍കിയില്ല; ആലപ്പുഴയില്‍ അമ്മൂമ്മയെ കൊച്ചുമകൻ തലയ്‌ക്കടിച്ചു കൊന്നു
പണം നല്‍കാന്‍ വിസമ്മതിച്ച അമ്മൂമ്മയെ കൊച്ചുമകൻ തലയ്‌ക്കടിച്ചു കൊന്നു. ആലപ്പുഴ പട്ടണക്കാട് പുതിയകാവ് കോളനിയിലെ ശാന്തയാണ് (73) കൊല്ലപ്പെട്ടത്. പ്രതിയായ അനന്ദു പട്ടണക്കാട് പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി.
ഇന്നലെ രാത്രിയാണ് സംഭവം. ശാന്തയുടെ മകളായ ഷീലയുടെ മകനാണ് കൊല നടത്തിയ അനന്തു. ശനിയാഴ്‌ച രാത്രി പ്രതി ശാന്തയോട് പണം ആവശ്യപ്പെട്ടു. പൈസ ഇല്ലെന്ന് പറഞ്ഞതോടെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതിനിടെ ശാന്തയെ തലയ്‌ക്കടിച്ച് അനന്ദു കൊല്ലുകയായിരുന്നു.
കൊലയ്‌ക്ക് ശേഷം രാത്രി പതിനൊന്നരയോടെയാണ് അനന്തു സ്‌റ്റേഷനില്‍ എത്തിയത്. അരൂരിൽ താമസിക്കുന്ന അനന്തു ഇടക്കിടെ പുതിയകാവിൽ എത്താറുണ്ടെന്നാണ് വിവരം. പട്ടണക്കാട് പൊലീസിന്‍റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.