ആറുമാസത്തോളമായി ഭാര്യയെ ചങ്ങലയ്ക്കിട്ട് മുറിയിൽപൂട്ടി ഭർത്താവ്, മോചിപ്പിച്ച് വനിതാ കമ്മീഷൻ; ഭർത്താവ് അറസ്റ്റിൽ

Webdunia
ബുധന്‍, 26 ഓഗസ്റ്റ് 2020 (10:26 IST)
ഡല്‍ഹി: മാനസിക ആസ്വാസ്ഥ്യമുള്ള ഭാര്യയ്ക്ക് പരിചരണം നൽകാതെ ആറുമാസത്തോലമായി ചങ്ങലയിട്ട് മുറിയിൽ പൂട്ടിയിട്ട ഭർത്താനെ പൊലീസ് അറസ്റ്റ് ചെയ്തു. ഡൽഹി വനിതാ കമ്മീഷന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ രക്ഷാ ദൗത്യത്തിൽ 32 കാരിയായ യുവതിയെ മോചിപ്പിയ്ക്കുകയായിരുന്നു. ഡല്‍ഹി ത്രിലോക്പുരി മേഖലയിലാണ് സംഭവം. 
 
യുവതിയുടെ അവസ്ഥ സംബന്ധിച്ചു കമ്മീഷന്റെ ഗ്രൗണ്ട് വോളണ്ടിയർമാർ നല്‍കിയ വിവരം അനുസരിച്ച് കഴിഞ്ഞ ദിവസം രാവിലെയോടെ ഇവിടെയെത്തിയ വനിതാ കമ്മീഷന്‍ സംഘം വിസര്‍ജ്യവശിഷ്ടങ്ങൾക്ക് നടുവിൽ ചങ്ങലയിൽ ബന്ദിച്ച നിലയിൽ യുവതിയെ കണ്ടെത്തുകയായിരുന്നു. മാനസിക ആസ്വസ്ഥ്യം നേരിട്ടിരുന്ന യുവതിയ്ക്ക് ഭർത്താവിൽനിന്നും ക്രൂര മർദ്ദനം നേരിടേണ്ടിവന്നിരുന്നു എന്നും കമ്മീഷന്‍ വ്യക്തമാക്കി. ഭര്യയ്ക്ക് മാനസിക ആസ്വാസ്ഥ്യം ഉള്ളതിനാലാണ് ചങ്ങലയ്ക്കിട്ടത് എന്നാണ് ഭർത്താവിന്റെ വിശദീകരണം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article