രാഖിയുടെ സഹോദരൻ അമർ പ്രകാശ് ശ്രീവാസ്തവയാണ് സഹോദരിയെ കാണാനില്ലെന്ന പരാതി നൽകിയത്. തുടര്‍ന്ന് അവരുടെ രണ്ടാം ഭര്‍ത്താവിനെ ചോദ്യം ചെയ്തിരുന്നു. രണ്ടാം ഭര്‍ത്താവായ മനിഷിനൊപ്പം രാഖി ജൂണ്‍ ഒന്നിന് നേപ്പാളില്‍ പോയിരുന്നതായി അന്വേഷണത്തില്‍ പൊലീസിന് വിവരം ലഭിച്ചു. ചോദ്യം ചെയ്യലിൽ താൻ തിരികെ പോന്നുവെന്നും രാഖി അവിടെ തുടർന്നുവെന്നുമായിരുന്നു മനിഷ് പൊലീസിന് മൊഴി നൽകിയത്.
പിന്നീട് നേപ്പാളിലെ പൊക്രയില്‍ നടത്തിയ അന്വേഷണത്തില്‍ ഒരു വലയി കൊക്കയില്‍ നിന്ന് സ്ത്രീയുടെ ജഢം കിട്ടിയതായി നേപ്പാള്‍ പൊലീസ് സ്ഥിരീകരിച്ചു. പിന്നീട് നടത്തിയ ചൊദ്യം ചെയ്യലിലാണ് സിംഗിനെ അറസ്റ്റ് ചെയ്തത്. എന്നാല്‍ മരണത്തിന് ശേഷവും പിടിക്കപ്പെടാതിരിക്കാന്‍ രാഖിയുടെ സോഷ്യല്‍ മീഡിയ സജ്ജീവമാക്കുകയായിരുന്നു ഡോക്ടര്‍ ചെയ്തത്.