മല കയറാൻ എത്തിയ മനിതി സംഘം പമ്പയിൽ, പ്രതിഷേധക്കാർ പിരിഞ്ഞു പോകണമെന്ന് പൊലീസ്
ഞായര്‍, 23 ഡിസംബര്‍ 2018 (10:48 IST)
മനിതി സംഘടനയുടെ നേതൃത്വത്തില്‍ ശബരിമല ദര്‍ശനത്തിന് എത്തുന്ന സ്‌ത്രീകളെ തടഞ്ഞ് പ്രതിഷേധക്കാർ. പൊലീസിന്റെ സംരക്ഷണയിൽ ഇപ്പോഴവർ പമ്പയിൽ വിശ്രമിക്കുകയാണ്. അയ്യപ്പദർശനം നടത്താതെ മടങ്ങില്ലെന്ന നിലപാടിലാണ് മനിതി സംഘം.
പമ്പയിൽനിന്ന് മുകളിലേക്കുള്ള വഴിയിൽ പ്രതിഷേധക്കാർ ഇരിപ്പുറപ്പിച്ചതിനാൽ മുകളിലേക്കു കയറ്റിവിടാനാകില്ലെന്ന് പിരിഞ്ഞ് പോകണമെന്നും പൊലീസ് അറിയിച്ചെങ്കിലും മനിതി സംഘം അതിനു തയ്യാറല്ല. മനിതി സംഘം പമ്പയിൽ തുടരുന്നു.
മനിതി സംഘടനയുടെ നേതൃത്വത്തില്‍ ഒഡീഷ. ഛത്തീസ്ഗഡ്, കര്‍ണാടക, ചെന്നൈ, മധുര എന്നിവടങ്ങളില്‍ നിന്നായി 40 പേരാണ് എത്തിയത്.
അതേസമയം, നിരോധനാജ്ഞ നിലനിൽക്കുന്നതിനാൽ പ്രതിഷേധക്കാരോട് പിരിഞ്ഞു പോകണമെന്ന് പൊലീസ് അറിയിച്ചു.