ലൈംഗിക പീഡനം; പീഡിപ്പിച്ചയാളെ യുവതിയും കാമുകനും ചേർന്ന് കൊലപ്പെടുത്തി

ശനി, 21 ജൂലൈ 2018 (14:33 IST)
ലൈംഗിക പീഡനത്തിനിരയാക്കിയയാളെ യുവതിയും കാമുകനും ചേർന്നു കൊലപ്പെടുത്തി. ചെന്നൈയിലെ റിച്ചി സ്ട്രീറ്റിൽ മൊബൈൽ ഫോൺ കട നടത്തുന്ന കടലൂർ പൻറുട്ടി സ്വദേശി മുഹമ്മദ് സുൽത്താനാണു കൊല്ലപ്പെട്ടത്. ഇയാളുടെ വീട്ടിൽ ജോലിക്ക് വന്നിരുന്ന പെൺകുട്ടിയും കാമുകനുമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു.
 
സംഭവത്തിൽ യുവതിയേയും കാമുകൻ ഇമ്രാനേയും പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടിൽ പൊള്ളലേറ്റു മരിച്ചനിലയിലാണു സുൽത്താനെ കണ്ടെത്തിയത്. സുൽത്താൻ ഒറ്റയ്ക്കാണു താമസം. ജോലിക്കെത്തുന്ന യുവതിയെ ഇയാൾ പീഡനത്തിനിരയാക്കി. ഇതിന്റെ ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു. ദൃശ്യങ്ങൾ യുവതിയുടെ കാമുകനായ ഇമ്രാന് അയച്ചുകൊടുത്തു. 
 
ഇതുചോദിക്കുന്നതിനായി കഴിഞ്ഞ ദിവസം യുവതിയും ഇമ്രാനും ഒരുമിച്ചു സുൽത്താന്റെ വീട്ടിലെത്തി. വഴക്കിനിടെ ഇവർ സുൽത്താനെ കത്തികൊണ്ടു കുത്തിപ്പരുക്കേൽപിച്ചു. പിന്നീട് കഴുത്തറുത്തു കൊലപ്പെടുത്തിയശേഷം മൃതദേഹം കസേരയിലിരുത്തിയശേഷം കത്തിക്കുകയായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍