അധ്യാപകന്റെ അടിയേറ്റ് വിദ്യാർഥി മരിച്ചു

ഞായര്‍, 21 ഒക്‌ടോബര്‍ 2018 (16:32 IST)
ലക്നൌ: ഉത്തർപ്രദേശിൽ അധ്യാപകന്റെ അടിയേറ്റ് വിദ്യാർഥി മരിച്ചു. യു പി ബന്ദാ ജിലായിലെ സാധിമന്ദന്‍പുത്തിൽ സ്വകാര്യ സ്കൂളിലാണ് സംഭവം ഉണ്ടായത്. അർബാജ് എന്ന വിദ്യാർഥിയാണ് അധ്യാപകൻ ജയ്‌രാജിന്റെ അടിയേറ്റ് മരണപ്പെട്ടത്.
 
ചൊവ്വാഴ്ചയാണ് ജയ്‌രാജ് അർബാജിനെ അടിച്ചത്. ഗുരുതരമായി പരിക്കേറ്റ അർബാജിനെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ അർബാജ് വെള്ളിയാഴ്ച മരണത്തിന് കീഴടങ്ങി. സംഭവത്തിൽ വിദ്യാർഥിയുടെ ബന്ധുക്കളുടെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍