അഭിഭാഷകയെ പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന പരാതിയിൽ പ്രാഥമിക അന്വേഷണത്തിനു ശേഷം ജുഡീഷ്യൽ മജിസ്ട്രേറ്റിനെ സസ്‌പെൻഡ് ചെയ്തു. സത്യമങലം ജുഡീഷ്യൽ മജിസ്ട്രേറ്റായ ആർ രാജവേലുവിനെയാണ് പദവിയിൽനിന്നും സസ്‌പെൻഡ് ചെയ്തിരിക്കുന്നത്.
മജിസ്ട്രേറ്റ് ആർ രാജവേലു തന്നോട് അപമര്യാദയായി പെരുമാറുകയും പിഡനത്തിനിരയാക്കാൻ ശ്രമിക്കുകയും ചെയ്തു എന്ന അഭിഭാഷകയുടെ പരാതിയി പ്രാഥമിക അന്വേഷണം നടത്തിയ ശേഷം പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്റ്റ് ജഡ്ജി എന്‍.ഉമാ മഹേശ്വരിയാണ് മജിസ്ട്രേറ്റിനെതിരെ നടപടി സ്വീകരിച്ചത്. ആ രാജ വേലുവിനെതിരെ വിശദമായ അന്വേഷണം നടത്തി നിയമനടപടി സ്വീകരിക്കുമെന്ന് പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്റ്റ് ജഡ്ജി വ്യക്തമാക്കി.