യുവാവിനെയും യുവതിയെയും നഗ്നരാക്കി മര്‍ദ്ദിച്ചു റോഡിലൂടെ നടത്തി, ദൃശ്യങ്ങള്‍ പകര്‍ത്തി; പൊലീസ് കേസെടുത്തു
വെള്ളി, 21 ജൂണ്‍ 2019 (19:04 IST)
യുവാവിനെയും യുവതിയെയും നഗ്നരാക്കി നടത്തിച്ച് മര്‍ദ്ദിച്ച് അവശരാക്കിയെന്ന് പരാതി. ജാര്‍ഖണ്ഡിലെ ദുംക ഗ്രാമത്തിലാണ് സംഭവം. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ കണ്ടുനിന്നവര്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് ഒരു വീഡിയോ പിടിച്ചെടുത്തു. ദൃശ്യങ്ങളിലുള്ള ചിലര്‍ അറസ്‌റ്റിലായെന്നാണ് വിവരം.
വ്യഴാഴ്‌ചയാണ് ഗ്രാമീണര്‍ നോക്കി നില്‍ക്കെ ഒരു സംഘമാളുകള്‍ യുവാവിനെയും യുവതിയെയും നഗ്നരാക്കി ഗ്രാമം മുഴുവനും നടത്തിച്ചത്. ക്രൂരമായ മര്‍ദ്ദനവും ഇവര്‍ക്ക് നേരിടേണ്ടി വന്നു. സരയ്യാഹ പൊലീസ് ഇവരെ കണ്ടെത്തുമ്പോള്‍ ഇവരുടെ ആരോഗ്യ നില മോശമായിരുന്നു.
യുവാവിനെയും യുവതിയെയും മര്‍ദ്ദിക്കുമ്പോള്‍ മുതിര്‍ന്നവര്‍ തടഞ്ഞില്ലെന്ന് വ്യക്തമാക്കിയ പൊലീസ് ഇരകള്‍ക്ക് വേണ്ട സംരക്ഷണം നല്‍കിയെന്ന് വ്യക്തമാക്കി. വീഡിയോയിലുള്ള എല്ലാവര്‍ക്കുമെതിരെ കേസെടുക്കാനാണ് പൊലീസിന്റെ തീരുമാനം. അതിനായി ഗ്രാമത്തില്‍ പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.
അതേസമയം, യുവാവിനെയും യുവതിയെയും മര്‍ദ്ദിക്കാനുള്ള കാരണം എന്താണെന്ന് വ്യക്തമല്ല. ഇത് സംബന്ധിച്ചും അന്വേഷണം നടക്കുമെന്നാണ് റിപ്പോര്‍ട്ട്.