ഡൽഹി: ഡൽഹിയിൽ ബിസിനസുകാരൻ മരിച്ചനിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന് പൊലീസ്. ഇൻഷൂറൻസ് തുക കുടുംബത്തിന് ലഭിയ്ക്കാൻ കൊല്ലപ്പെട്ടയാൾ സ്വയം ക്വട്ടേഷൻ നൽകുകയായിരുന്നു എന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. സംഭവത്തിൽ പ്രായപൂർത്തിയാവാത്ത ഒരു കുട്ടി ഉൾപ്പടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഡൽഹി ഇന്ദ്രപ്രസ്ഥ എക്സ്റ്റൻഷനിലുള്ള ഗൗരവിനെ (37) ജൂൺ ഒൻപതിന് കാണാതാവുകയായിരുന്നു.
ഗൗരവിന്റെ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഗൗരവ് പ്രായപൂർത്തിയാവാത്ത ഒരു ആൺകുട്ടിയുമായി നിരന്തരം സംസാരിച്ചിരുന്നതായി കണ്ടെത്തി. ഈ കുട്ടിയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തതോടെയാണ്. ഗൗരവ് തന്നെ കൊലപ്പെടുത്താൻ സ്വയം ക്വട്ടേഷൻ നൽകുകയായിരുന്നു എന്ന് വ്യക്തമായത്. ഗൗരവിനെ ആൺകുട്ടിയും സംഘവും ചേർന്ന് കൊലപ്പെടുത്തുകയായിരുന്നു.