കൊവിഡ് പ്രതിരോധത്തിൽ കേരളത്തെ പുകഴ്ത്തിയും മഹാരാഷ്ട്രയെ വിമർശിച്ചും ബിജെപി

ചൊവ്വ, 16 ജൂണ്‍ 2020 (11:13 IST)
താനെ: കൊവിഡ് പ്രതിരോധത്തിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ വിമർശിച്ച് ബിജെപി നേതാവ് ആശിഷ് ഷേലാർ. മഹാരാഷ്ട്രയിൽ കൊവിഡ് ഇത്ര ഗുരുതരമാകാൻ കാരണം മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുറ്റെ പിടിപ്പുകേടാണെന്നും, കേരളത്തിന്റെ മാതൃക പിന്തുടർന്നിരുന്നു എങ്കിൽ സ്ഥിതി മറിച്ചാവുമായിരുന്നു എന്നും ആശിഷ് ഷേലാർ പറഞ്ഞു. 
 
കേരളം കൊവിഡിനെ പ്രതിരോധിച്ച മാതൃക സ്വീകരിയ്ക്കാൻ പലരും ഉപദേശം നൽകിയിരുന്നു. ഈ മതൃക സ്വീകരിച്ചിരുന്നെങ്കിൽ മഹാരാഷ്ട്രയിൽ സ്ഥിതി ഗുരുതരമാകില്ലായിരുന്നു. താനെയിൽ രോഗ വ്യാപനം വർധിയ്ക്കുകയാണ്. നേരത്തെ മുംബൈ മുനിസിപ്പൽ കമ്മിഷണർ പ്രവീൺ പർദേശിയെ സ്ഥലം മാറ്റിയതുപോലെ താനെയുടെ ചുമതല വഹിക്കുന്ന മന്ത്രി ഏക്‌നാഥ് ഷിൻഡെയെ സ്ഥലം മാറ്റാൻ മുഖ്യമന്ത്രി തയ്യാറാകുമോ എന്നും ഷേലാർ ചോദിച്ചു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍