ലൈംഗികബന്ധത്തിന് വിസമ്മതിച്ച വീട്ടമ്മയെ തീ കൊളുത്തി; വിദ്യാര്‍ഥി അറസ്‌റ്റില്‍
ബുധന്‍, 4 സെപ്‌റ്റംബര്‍ 2019 (13:13 IST)
ലൈംഗികബന്ധത്തിന് വിസമ്മതിച്ച വീട്ടമ്മയെ വിദ്യാർഥി തീ കൊളുത്തി. തമിഴ്നാട് കള്ളക്കുറിച്ചി ജില്ലയിലെ ചിന്നസേലത്താണ് സംഭവം. പെരമ്പല്ലൂരിലെ കോളേജ് വിദ്യാർഥി വി എഴുമലൈയെ(21) പൊലീസ് അറസ്‌റ്റ് ചെയ്തു. യുവതിയുടെ നില ഗുരുതരമാണ്.
ഓഗസ്‌റ്റ് 31ന് എഴുമലൈ പാക്കമ്പാടിയിലുള്ള യുവതിയുടെ വീട്ടില്‍ വെച്ചാണ് സംഭവമുണ്ടായത്. ഭർത്തൃവീട്ടുകാരോടൊപ്പമാണ് യുവതി താമസിച്ചിരുന്നത്. ബന്ധുക്കള്‍ പുറത്തു പോയ സമയത്ത് വീട്ടില്‍ എത്തിയ എഴുമലൈ ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചെങ്കിലും യുവതി എതിര്‍ത്തു.
ഇതോടെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതിനിടെ യുവതിയെ മുറിയില്‍ പൂട്ടിയിട്ട ശേഷം മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി. തീ പടര്‍ന്നതോടെ യുവതിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ യുവാവിനും പൊള്ളലേറ്റു.
ആറുമാസം മുമ്പ് ഒരു കല്യാണച്ചടങ്ങിൽ വെച്ചാണ് രണ്ടു കുട്ടികളുടെ അമ്മയായ യുവതിയെ എഴുമലൈ പരിചയപ്പെട്ടത്. തുടര്‍ന്ന് ഇരുവരും ബന്ധം തുടര്‍ന്നു വരികയായിരുന്നു എന്നും റിപ്പോര്‍ട്ടുണ്ട്. യുവതിയുടെ ഭര്‍ത്താവ് സിങ്കപ്പുരിൽ ജോലി ചെയ്യുകയാണ്.