അമ്മയുമായി വഴക്കിട്ട ട്യൂഷൻ ടീച്ചറെ 12 വയസുകാരൻ കുത്തിക്കൊന്നു. മുംബൈയുടെ സമീപ പ്രദേശമായ ഗോവണ്ടിയിൽ വെച്ചാണ് സംഭവം. തിങ്കളാഴ്ച വൈകുന്നേരമാണ് ആയിഷാ അസ്ലം ഹുയിസ് (30)നെ കുട്ടി കുത്തി കൊലപ്പെടുത്തിയത്. തിങ്കളാഴ്ച വീട്ടുപകരണങ്ങൾ വാങ്ങുന്നതിനായി കുട്ടിയുടെ അമ്മ ആയിഷയോട് പണം കടം ചോദിച്ചു. എന്നാൽ ആയിഷ നൽകാൻ തയ്യാറായില്ല. ഇതേത്തുടർന്നാണ് കുട്ടിയുടെ അമ്മയും ആയിഷയും തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയായിരുന്നു.