റോഡിൽ കൈ കുത്തി മറിഞ്ഞും, കരണം മറിഞ്ഞും വിദ്യാർത്ഥികൾ; അത്ഭുതപ്പെട്ടുപോകും ഈ കാഴ്ച; വീഡിയോ

ശനി, 31 ഓഗസ്റ്റ് 2019 (09:16 IST)
രണ്ട് സ്കൂൾ വിദ്യാർത്ഥികൾ റോഡിൽ അഭ്യാസപ്രകടനം നടത്തുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നു.റൊമാനിയന്‍ ജിംനാസ്റ്റിക്‌സ് ഇതിഹാസ താരവും ഒളിംപിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവുമായ നാദിയ കൊമനേച്ചിയെ പോലും അമ്പരപ്പിച്ചിരിക്കുകയാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ ഈ പെണ്‍കുട്ടി. കൂടെ മികച്ച പ്രകടനവുമായി ഒരു ആണ്‍കുട്ടിയുമുണ്ട്. കൂടെ നടക്കുന്ന ആണ്‍കുട്ടിയെ പെണ്‍കുട്ടി പതുക്കെ ഒന്ന് ഉന്തുന്നു. ഉടന്‍ ആണ്‍കുട്ടി കൈ കുത്തി തിരിഞ്ഞു ചാടുന്നു. പിന്നെയാണ് വൈറലായ പെണ്‍കുട്ടിയുടെ മലക്കം മറിഞ്ഞുള്ള ഒന്നൊന്നര ചാട്ടം.
 
വളരെ പ്രയാസകരമായ ജിംനാസ്റ്റിക് പ്രകടനമാണ് രണ്ട് പേരുടേതും. ഈ രണ്ട് പ്രതിഭകളുടെ പ്രകടം ശ്രദ്ധയില്‍പ്പെട്ട നാദിയ കൊമനേച്ചി ഇവരുടെ ചാട്ടത്തിന്റെ വീഡിയോ ട്വീറ്റ് ചെയ്തു. കുറച്ചു ദിവസമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ ആണിത്. ട്വിറ്ററില്‍ ഇതുവരെ അഞ്ച് ലക്ഷത്തിലധികം പേര്‍ വീഡിയോ കണ്ടുകഴിഞ്ഞു. അതേസമയം എവിടെ നിന്നുള്ള വീഡിയോ ആണിത് എന്ന് വ്യക്തമല്ല.

This is awesome pic.twitter.com/G3MxCo0TzG

— Nadia Comaneci (@nadiacomaneci10) August 29, 2019

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍