അശ്വിന്റെ അശ്വമേധം ആശ്വാസമായി

ശനി, 8 ഡിസം‌ബര്‍ 2012 (16:08 IST)
PTI
കൊല്‍ക്കത്ത ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കി. നാലാം ദിനം കളി അവസാനിക്കുന്പോള്‍ ഇന്ത്യ രണ്ടാമിന്നിംഗ്സില്‍ ഒന്പതു വിക്കറ്റ് നഷ്ടത്തില്‍ 239 റണ്‍സെടുത്തു. ഇന്ത്യയ്ക്കിപ്പോള്‍ 32 റണ്‍സിന്റെ ലീഡുണ്ട്. അശ്വിന്‍ (82)​,​ പ്രഗ്യാന്‍ ഓജ (24)​ എന്നിവരാണ് ക്രീസില്‍.

ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലെ രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യക്ക് ദയനീയ ബാറ്റിംഗ് തകര്‍ച്ചയാണുണ്ടായത്. 207 റണ്‍സ് ഒന്നാം ഇന്നിംഗ്‌സ് ലീഡ് ഉയര്‍ത്തിയ ഇംഗ്ലണ്ടിന് മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് 162 റണ്‍സ് എടുക്കുന്നതിനിടെ എട്ടു വിക്കറ്റുകള്‍ നഷ്ടമായി. ഇരുപത്തിരണ്ടാം ഓവറില്‍ സ്വാന്‍ വീരേന്ദര്‍ സെവാഗിനെ (49) ബൗള്‍ഡ് ചെയ്തു പുറത്തേക്കയച്ചു.

പൂജാരയും (8) വൈകാതെ റണ്ണൗട്ടായി. ഗൗതം ഗംഭീറിനെ (40) ഫിന്‍ പുറത്താക്കിയപ്പോള്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ (5) വീണ്ടും സ്വാനിന്റെ പന്തില്‍ കുരുങ്ങി. വൈകാതെ യുവരാജ് സിംഗും (11) എം എസ് ധോണിയും (0) ആന്‍ഡേഴ്‌സന്റെ പന്തില്‍ പുറത്തായിരുന്നു.

കോഹ്‌ലിയെ(20)യും തൊട്ടുപിന്നാലെ സഹീര്‍ ഖാനെയും (0) ഫിന്‍ പുറത്താക്കി.ഇഷാന്ത് ശര്‍മ്മ(9)യും പനേസറുടെ പന്തില്‍ പുറത്ത്. ഒന്നാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ടിന്റെ സമ്പാദ്യം 523 റണ്‍സ് ആയിരുന്നു. ഇംഗ്‌ളണ്ടിന് 14 റണ്‍സ് കൂടി ചേര്‍ക്കുന്നതിനിടെയാണ് ശേഷിച്ച നാലുവിക്കറ്റുകള്‍ കൂടി നഷ്ടമായത്.

ശനിയാഴ്ച വീണ നാലു വിക്കറ്റുകളില്‍ രണ്ടെണ്ണം അശ്വിനും ഓരോന്ന് വീതം സഹീര്‍ഖാനും പ്രഗ്യാന്‍ ഓജയും സ്വന്തമാക്കിയത്.


ഈഡന്‍ ഗാര്‍ഡന്‍സ്,കൊല്‍‌ക്കൊത്ത
ടെസ്റ്റ് മാച്ച് - 05 Dec 2012

ഇപ്പോഴത്തെ സ്കോര്‍
ഇന്ത്യ 316/10 , 222/9 (78.0 ഓവര്‍)
ഇംഗ്ലണ്ട് 523/10

വെബ്ദുനിയ വായിക്കുക