ന്യൂസിലന്‍ഡ് എതിരാളികളെ മനസ്സിലാക്കി കളിക്കുന്ന ടീം, സെമിയ്ക്ക് മുന്‍പെ രോഹിത്

ബുധന്‍, 15 നവം‌ബര്‍ 2023 (12:59 IST)
എതിരാളികളെ കൃത്യമായി മനസ്സിലാക്കി സമര്‍ഥമായി ക്രിക്കറ്റ് കളിക്കുന്ന ടീമാണ് ന്യൂസിലന്‍ഡെന്ന് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. സെമിഫൈനലിന് മുന്നോടിയായി എതിരാളികളെ പറ്റി സംസാരിക്കുകയായിരുന്നു അദ്ദേഹം. വളരെ അച്ചടക്കമുള്ള ടീമാണ് ന്യൂസിലന്‍ഡ്. ന്യൂസിലന്‍ഡിനെതിരെ ഞങ്ങള്‍ വരുമ്പൊഴെല്ലം അവര്‍ എങ്ങനെ കളിക്കണം എന്നതിന്റെ കാര്യത്തില്‍ അച്ചടക്കുള്ള ടീമായിരിക്കും.
 
ഞങ്ങളുടെ നിരവധി കളിക്കാരുമായി അവരുടെ കരിയറിന്റെ വിവിധ ഘട്ടങ്ങളില്‍ വ്യത്യസ്തമായ ടൂര്‍ണമെന്റുകളില്‍ കളിച്ചതിനാല്‍ അവര്‍ എതിരാളികളുടെ മാനസികാവസ്ഥയും നന്നായി മനസ്സിലാക്കുന്നു. വളരെ സ്ഥിരതയും അച്ചടക്കവും പുലര്‍ത്തുന്ന ടീമാണ് ന്യൂസിലന്‍ഡ്. മിക്കവാറും എല്ലാ ഐസിസി ടൂര്‍ണമെന്റുകളുടെയും സെമിഫൈനല്‍, ഫൈനലുകള്‍ അവര്‍ കളിച്ചിട്ടുണ്ട്. രോഹിത് പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍