Cricket worldcup 2023: ഭയന്ന് ഭയന്നാണ് ബാബര്‍ ഇന്ത്യക്കെതിരെ കളിച്ചത്: ഗംഭീര്‍

തിങ്കള്‍, 16 ഒക്‌ടോബര്‍ 2023 (16:16 IST)
ഇന്ത്യക്കെതിരായ ലോകകപ്പ് മത്സരത്തില്‍ ഒരു ഭീരുവിനെ പോലെയാണ് പാക് നായകന്‍ ബാബര്‍ അസം ബാറ്റ് വീശിയതെന്ന് മുന്‍ ഇന്ത്യന്‍ താരമായ ഗൗതം ഗംഭീര്‍. ഒരു കൂട്ടുകെട്ടില്‍ രണ്ട് ബാറ്റര്‍മാരും ഒരേ രീതിയില്‍ കളിക്കുന്നതില്‍ കാര്യമില്ല. ഒരാള്‍ എല്ലായ്‌പ്പോഴും റിസ്‌ക് എടുക്കാന്‍ തയ്യാറാകണം. എങ്കില്‍ മാത്രമെ സ്‌കോര്‍ ഉയരുകയുള്ളു. ഗംഭീര്‍ പറയുന്നു.
 
ബാബര്‍ അസം തനിക്കായി ഒരുപാട് റണ്‍സ് നേടിയിട്ടുണ്ട്. പണ്ടത്തെ പാക് കളിക്കാര്‍ ഇങ്ങനെയായിരുന്നില്ല. അത് ഷാഹിദ് അഫ്രീദിയായാലും ഇമ്രാന്‍ നസീര്‍ ആയാലും അവര്‍ ആക്രമിച്ചാണ് കളി തുടങ്ങുക. മധ്യനിര കരുതലോടെ ബാറ്റ് ചെയ്യും. എന്നാല്‍ ഇപ്പോള്‍ പാകിസ്ഥാന് ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ആക്രമിച്ച് കളിക്കുന്ന ഒരാള്‍ പോലുമില്ല. ബാബര്‍ ഔട്ടായത് വളരെ മോശം ഷോട്ടില്‍ നിന്നായിരുന്നു. ഒരു ലോകോത്തര ബാറ്ററില്‍ നിന്നും നമ്മള്‍ പ്രതീക്ഷിക്കുന്ന ഒന്നല്ല അത്. ഗംഭീര്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍