വെസ്റ്റ് ഇന്‍ഡീസിന് 176 റണ്‍സ് വിജയലക്‌ഷ്യം

ഞായര്‍, 15 മാര്‍ച്ച് 2015 (10:27 IST)
ലോകകപ്പ് ക്രിക്കറ്റ് പൂള്‍ ബിയില്‍ യു എ ഇക്കെതിരെ വെസ്റ്റ് ഇന്‍ഡീസിനു വേണ്ടത് 176 റണ്‍സ് വിജയലക്‌ഷ്യം. എന്നാല്‍, 36.2 ഓവറില്‍ എങ്കിലും ഈ ലക്‌ഷ്യം മറികടക്കാനായാല്‍ മാത്രമേ അവര്‍ക്ക് ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിക്കാന്‍ കഴിയുകയുള്ളൂ.
 
അംജദ് ജാവേദും നസിര്‍ അസീസും ആണ് യു എ ഇയുടെ സ്കോര്‍ 175ലെത്തിക്കാന്‍ സഹായിച്ചത്. ഏഴാം വിക്കറ്റിലെ ഇവരുടെ മികച്ച കൂട്ടുകെട്ടാണ് സ്കോര്‍ ഇത്രയും ഉയര്‍ത്താന്‍ സഹായിച്ചത്.
 
പതിനാലാം ഓവറില്‍ ആറു വിക്കറ്റിന് 46 റണ്‍ എന്ന നിലയിലായിരുന്നു യു എ ഇ. അംജദ് അലി (5), ബെരെങ്ഗര്‍ (7) മലയാളി താരം കൃഷ്ണചന്ദ്രന്‍ (0) മുന്‍ നായകന്‍ ഖുറാം ഖാന്‍ (5), ഷൈമാന്‍ അന്‍വര്‍ (2) സ്വപ്നില്‍ പാട്ടില്‍ എന്നിവരെല്ലാം ഒറ്റയക്കത്തിന് പുറത്തായിരുന്നു.
 

വെബ്ദുനിയ വായിക്കുക