അടിച്ചുതകര്‍ത്ത സെവാഗിനെ എറിഞ്ഞിട്ടു

PRO
PRO
ലോകകപ്പ് ക്രിക്കറ്റ് മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള മത്സരത്തില്‍ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. 73 റണ്‍സ് എടുത്ത സെവാഗിന്റെ വിക്കറ്റാണ് നഷ്ടമായത്. പ്ലെസ്സിസ് സെവാഗിന്റെ കുറ്റിതെറിപ്പിക്കുകയായിരുന്നു. 19 പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സ് എടുത്തിട്ടുണ്ട്.

തുടര്‍ച്ചയായി അഞ്ചാം മത്സരത്തിലും ബൌണ്ടറിയോടെയാണ് സെവാഗ് ബാറ്റിംഗ് തുടങ്ങിയത്. ഇത്തവണ സ്റ്റെയ്നെ അതിര്‍ത്തി കടത്തിയാണ് സെവാഗ് തുടങ്ങിയത്. തകര്‍പ്പന്‍ ഫോമിലായിരുന്ന സെവാഗ് 66 പന്തുകളില്‍ നിന്നായി 12 ബൌണ്ടറികള്‍ ഉള്‍പ്പടെയാണ് 73 റണ്‍സ് എടുത്തത്.

സെവാഗിന് പകരക്കാരനായി ഗംഭീര്‍ ആണ് സച്ചിനൊപ്പം ക്രീസില്‍ 45 പന്തുകളില്‍ നിന്നായി അഞ്ച് ബൌണ്ടറികളും രണ്ട് സിക്സറും ഉള്‍പ്പടെ സച്ചിന്‍ 64 റണ്‍സ് എടുത്തിട്ടുണ്ട്.

ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മൂന്ന് പേസര്‍മാരെ ഉള്‍പ്പെടുത്തിയാണ് ഇന്ന് ഇന്ത്യ മത്സരത്തിനിറങ്ങുന്നത്. ശ്രീശാന്തിനും പിയൂഷ് ചൌളയ്ക്കും അശ്വിനും അവസരം ലഭിച്ചില്ല.


ഇന്ത്യന്‍ ടീം

ഇന്ത്യ: മഹേന്ദ്ര സിംഗ് ധോണി, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ഹര്‍ഭജന്‍ സിംഗ്, സഹീര്‍ ഖാന്‍, യൂസഫ് പത്താന്‍, വിരാട് കോഹ്‌ലി, യുവരാജ് സിംഗ്, വീരേന്ദര്‍ സെവാഗ്, ഗൗതം ഗംഭീര്‍, മുനാഫ് പട്ടേല്‍, ആശിഷ് നെഹ്ര.

വെബ്ദുനിയ വായിക്കുക