ക്രിക്കറ്റ് കളിക്കാന്‍ കളത്തിലിറങ്ങിയാല്‍ തന്റെ റെക്കോര്‍ഡുകളോ വ്യക്തിഗത സ്കോറുകളോ ശ്രദ്ധിക്കാറില്ലെന്ന് വിരാട് പറയുന്നു. സെഞ്ച്വറികള്‍ സ്വാഭവികമായി സംഭവിക്കുന്നതാണ്, അല്ലാതെ സെഞ്ച്വറികള്‍ക്കായി താന്‍ ഒരിക്കലും ക്രിക്കറ്റ് കളിക്കാറില്ലെന്നും കോഹ്ലി പറയുന്നു. മത്സരങ്ങള്‍ ജയിക്കാനാണ് താന്‍ കളിക്കുന്നത്. ടീം ജയിക്കുകയാണെങ്കില്‍ 98ലോ 99ലോ പുറത്തായാലും താന്‍ സന്തോഷവാനാണെന്നും കോഹ്ലി പറയുന്നു.