‘ഇത് തികച്ചും അപമാനകരം’; ഓസീസ് ക്രിക്കറ്റ് ടീമിന് പിന്തുണയുമായി മിതാലി രാജ്

Webdunia
വ്യാഴം, 12 ഒക്‌ടോബര്‍ 2017 (12:27 IST)
ഓസീസ് ക്രിക്കറ്റ് ടീം ബസിന് നേരെയുണ്ടായ അക്രമണം അപമാനകരമായ സംഭവമെന്ന് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മിതാലി രാജ്. ഓസീസ് താരങ്ങള്‍ സഞ്ചരിച്ച ബസിനു നേരെ കല്ലേറുണ്ടായ സംഭവം വാര്‍ത്തയായിരുന്നു. ഇതിന് പിന്നാലെയാണ് മിതാലിയുടെ പ്രതികരണമുണ്ടായത്.
 
ഏത് കായിക മത്സരമായാലും അതിലെ ജയപരാജയങ്ങളെ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റില്‍ കാണണം അതിവൈകാരികതയോടെ മത്സരങ്ങളെ സമീപിക്കരുത്. ബസിന് നേരെ ഉണ്ടായ കല്ലേറ് രാജ്യത്തെ കായിക രംഗത്തിന് തന്നെ അപമാനമാണെന്ന് താരം പറഞ്ഞു.
 
ഗുവാഹട്ടിയില്‍ ചൊവ്വാഴ്ച നടന്ന, ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ട്വന്റി-20 മത്സരശേഷം മടങ്ങവേയാണ് ഓസീസ് ടീം അംഗങ്ങള്‍ സഞ്ചരിച്ച ബസിന് നേരെ കല്ലേറുണ്ടായത്. ഇന്ത്യയെ എട്ടു വിക്കറ്റിന് പരാജയപ്പെടുത്തിയതിനു പിന്നാലെയായിരുന്നു അക്രമണം. സംഭവത്തില്‍ ആസ്സാം സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article