ട്വന്റി 20 ലോകകപ്പ്: യോഗ്യതാറൌണ്ടിലെ ആദ്യമത്സരത്തില്‍ സിംബാബ്‌വെയ്ക്ക് ജയം

ചൊവ്വ, 8 മാര്‍ച്ച് 2016 (19:58 IST)
ട്വന്റി 20 ലോകകപ്പിന്റെ യോഗ്യതാറൌണ്ടിലെ ആദ്യമത്സരത്തില്‍ സിംബാബ്‌വെയ്ക്ക് ജയം. ഹോങ്കോങ്ങിനെ 14 റൺസിന് തോൽപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത് സിംബാബ്‌വെ 159 റൺസ് വിജയലക്ഷ്യം തീര്‍ത്തു. എന്നാല്‍, ഇത് പിന്തുടർന്ന ഹോങ്കോങിന് 20 ഓവറിൽ ആറ് വിക്കറ്റിന് 144 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ.
 
ടോസ് നേടിയ ഹോങ്കോങ് ക്യാപ്റ്റൻ തൻവീർ അഫ്സൽ ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. എട്ട് വിക്കറ്റ് നഷ്‌ടത്തിലാണ് സിംബാബ്‌വെ 158 റൺസ് നേടിയത്. 59 റൺസ് നേടിയ വുസി സിബാൻഡയാണ് ടോപ് സ്കോറർ.
 
ചിഗുംബുര 30ഉം മാൽകം വാലർ 26ഉം റൺസെടുത്തു. ഓപ്പണർ മസകഡ്സ 20 റൺസ് സ്കോർ ചെയ്തു. ഹോങ്കോങിന് വേണ്ടി തൻവീർ അഫ്സലും ഐസാസ് ഖാനും രണ്ട് വിക്കറ്റ് വീതം നേടി.

വെബ്ദുനിയ വായിക്കുക