പരമ്പരയിലെ അവസാന മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങും
സിംബാബ്‌വെക്കെതിരായ ക്രിക്കറ്റ് പരമ്പരയിലെ അവസാന മത്സരത്തിന് ടീം ഇന്ത്യ ഇന്നിറങ്ങുന്നു.ജയത്തോടെ സമ്പൂര്‍ണ പരമ്പര തൂത്തുവാരാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ആദ്യ രണ്‌ട് ഏകദിനങ്ങളിലും മികച്ച കളി പുറത്തെടുത്ത ബാറ്റ്‌സ്‌മാന്‍ അമ്പാട്ടി റായുഡുവിന്റെ അഭാവം മാത്രമാണ് ഇന്ത്യയ്ക്ക് അലട്ടുന്നത്.
റായുഡുവിന്റെ പകരക്കാരനായി ടീമില്‍ ഇടം കണ്ടെത്തിയ സഞ്‌ജു വി. സാംസണ്‍ ഇന്നു മാത്രമേ ടീമിനൊപ്പം ചേരുകയുള്ളു. അതിനാല്‍ കര്‍ണാടക ബാറ്റ്‌സ്‌മാന്‍ മനീഷ് പാണ്ഡെ ഏകദിനക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുമെന്നാണ് സൂചന. പരമ്പരയില്‍ ഇതുവരെ കളിക്കാത്ത താരങ്ങള്‍ക്ക് അവസരം ഇന്ന് അവസരം ലഭിച്ചേക്കും. അങ്ങനെ വന്നാല്‍ പേസര്‍ സന്ദീപ് ശര്‍മ ടീമിലെത്തുമെന്നാണ് കരുതപ്പെടുന്നത്.