WPL: ചമരി അത്തപ്പത്തുവിന് പകരമായി ജോർജിയ വോൾ യുപി വാരിയേഴ്സ് ടീമിൽ

അഭിറാം മനോഹർ

വ്യാഴം, 27 ഫെബ്രുവരി 2025 (20:28 IST)
വനിതാ പ്രീമിയര്‍ ലീഗ് വിട്ട് ശ്രീലങ്കയുടെ ന്യുസിലന്‍ഡ് പര്യടനത്തിനായി ടീമില്‍ ചേരുന്ന ശ്രീലങ്കന്‍ താരം ചമരി അത്തപ്പത്തുവിന് പകരക്കാരിയെ പ്രഖ്യാപിച്ച് യുപി വാരിയേഴ്‌സ്. ഓസ്‌ട്രേലിയന്‍ ബാറ്ററായ ജോര്‍ജിയ വോളിനെയാണ് പകരക്കാരിയായി തെരെഞ്ഞെടുത്തത്. ഫെബ്രുവരി 26 വരെ മാത്രമെ ചമരി അത്തപ്പത്തുവിനെ യുപി വാരിയേഴ്‌സില്‍ തുടരാനാകു. ഈ  സീസണില്‍ വനിതാ പ്രീമിയര്‍ ലീഗില്‍ ഒരു മത്സരങ്ങളിലും യുപിയ്ക്കായി ചമരി അത്തപ്പത്തു കളിച്ചിരുന്നില്ല.
 
21ക്കാരിയായ ജോര്‍ജീയ വോള്‍ ഓസ്‌ട്രേലിയക്കായി ഇതുവരെ 3 ടി20 മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്. 2024-25 ബിഗ് ബാഷ് ലീഗില്‍ സിഡ്‌നി തണ്ടേഴ്‌സിനായി 144 സ്‌ട്രൈക്ക് റേറ്റില്‍ 330 റണ്‍സ് നേടി താരം ശ്രദ്ധേയയായിരുന്നു. കഴിഞ്ഞ ഡിസംബറില്‍ ഇന്ത്യക്കെതിരായ തന്റെ രണ്ടാം ഏകദിന മത്സരത്തില്‍ വോള്‍ സെഞ്ചുറിയുമായി തിളങ്ങിയിരുന്നു. പരമ്പരയിലെ ടോപ് സ്‌കോറര്‍ കൂടിയായിരുന്നു താരം.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍