അയല്‍ക്കാരെ തകര്‍ത്ത് ഇംഗ്ലണ്ട് ആശ്വാസ ജയം നേടി

തിങ്കള്‍, 23 ഫെബ്രുവരി 2015 (11:53 IST)
പൂള്‍ എ യില്‍ ഇന്ന് നടന്ന മത്സരത്തില്‍ ഇംഗ്ലണ്ട് സ്കോട്ലന്‍ഡിനെ 123 റണ്‍സിന് തകര്‍ത്തു. ഇംഗ്ലണ്ട് ഉയര്‍ത്തിയ 304 റണ്‍ വിജയലക്ഷ്യത്തിന് എതിരെ 42.2 ഓവറില്‍ 184 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു.

ഓപ്പണര്‍ മൂഈന്‍ അലിയുടെ സെഞ്ചുറിയുടെ കരുത്തിലാണ് ഇംഗ്ലണ്ട് നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റിന് 303 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗിന് ഇറങ്ങിയ സ്കോട്ലന്‍ഡ് തുടക്കം മുതല്‍ തകരുകയായിരുന്നു. കായ്ല്‍ കോട്‌സര്‍ (71), കാലും മ്ലോഡ് (4), ഫ്രെഡി കോള്‍മാന്‍ (7), മാറ്റ് മക്കാന്‍ (5), പ്രിസ്‌റ്റണ്‍ മോംസണ്‍ (26), റിച്ചി ബെറിംഗ്ട്ണ്‍ (8) ജോഷ് ഡേവി (9), മാത്യു ക്രോസ് (23), മാജിദ് ഹഖ് (24), ആന്‍ഡേഴ്‌സണ്‍, വോക്ക്‌സ്, മൊയീന്‍ അലി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം പങ്കിട്ടപ്പോള്‍ ജോ റൂട്ട് ഒരു വിക്കറ്റ് നേടി. സെഞ്ച്വറി നേടുകയും രണ്ട് വിക്കറ്റെടുക്കുകയും ചെയ്ത മൊയീന്‍ അലിയാണ് കളിയിലെ കേമന്‍.

ഓപ്പണര്‍ മൂഈന്‍ അലിയുടെ സെഞ്ചുറിയുടെ കരുത്തിലാണ് ഇംഗ്ലണ്ട് നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റിന് 303 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗിന് ഇറങ്ങിയ സ്കോട്ലന്‍ഡ് തുടക്കം മുതല്‍ തകരുകയായിരുന്നു. കായ്ല്‍ കോട്‌സര്‍ (71), കാലും മ്ലോഡ് (4), ഫ്രെഡി കോള്‍മാന്‍ (7), മാറ്റ് മക്കാന്‍ (5), പ്രിസ്‌റ്റണ്‍ മോംസണ്‍ (26), റിച്ചി ബെറിംഗ്ട്ണ്‍ (8) ജോഷ് ഡേവി (9) എന്നിവരാണ് ഇംഗ്ലണ്ട് പേസര്‍മാര്‍ക്ക് മുന്നില്‍ മുട്ട് മടക്കിയ ഇംഗ്ലണ്ട് താരങ്ങള്‍.

ഇംഗ്ലണ്ട് നിരയില്‍ ഇയന്‍ ബെല്‍ (54), ഗാരി ബാല്ലന്‍സ് (10), ജോ റൂട്ട് (1), ഇയാന്‍ മോര്‍ഗന്‍ (46), ജെറോം ടെയ്‌ലര്‍ (17), ജോസ് ബട്‌ലര്‍ (24) എന്നിവരാണ് മൂഈന്‍ അലിയെ കൂടാതെ ഭേദപ്പെട്ട പ്രകടനം നടത്തിയത്. സ്കോട് ലന്‍ഡിനുവേണ്ടി ജോഷ് ഡേവി നാല് വിക്കറ്റ് നേടി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക