50 ലക്ഷം രൂപയാണ് അടിസ്ഥാന തുക. ഇന്ത്യൻ താരങ്ങളായ ഹർമൻ പ്രീത്,സ്മൃതി മന്ദന, ദീപ്തി ശർമ. ഓസ്ട്രേലിയയുടെ യെല്ലിസ് പെറി, ഇംഗ്ലണ്ടിൻ്റെ സോഫിയ എക്ലെസ്റ്റോൺ, ന്യൂസിലൻഡിൻ്റെ സോഫി ഡിവൈൻ എന്നിവരാണ് താരലേലത്തിലെ വിലയേറിയ താരങ്ങളാകുക എന്നാണ് കണക്കാക്കുന്നത്.
പ്രധാനതാരങ്ങൾക്ക് 1.5-2 കോടി രൂപവരെ ലഭിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. അലീസ ഹീലി,ബെത്ത് മൂണി,നാറ്റ് സ്കീവർ തുടങ്ങിയ താരങ്ങൾക്ക് വേണ്ടിയും ശക്തമായ പോരാട്ടമുണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. ആറ് വിദേശതാരങ്ങളെയടക്കം പരമാവധി 18 കളിക്കാരെയാണ് ടീമുകൾക്ക് സ്വന്തമാക്കാനാവുക. മാർച്ച് 4 മുതൽ 26 വരെയാണ് ആദ്യ വനിത ഐപിഎൽ നടക്കുക.