ടീം ഇന്ത്യയുടെ ജോണ്ടി റോഡ്‌സ് ആരെന്നറിയാമോ; ഒരാള്‍ ധോണിയുടെ ഇഷ്‌ടക്കാരന്‍, രണ്ടാമന്‍ ?
ഇന്ത്യന്‍ ടീമിലെ ഏറ്റവും മികച്ച ഫീല്‍ഡര്‍മാര്‍ ആരൊക്കെയെന്ന് വെളിപ്പെടുത്തി ഫീല്‍ഡിംഗ് കോച്ച് ആര്‍ ശ്രീധര്‍ രംഗത്ത്. ഇന്ത്യന്‍ താരങ്ങളെല്ലാം ഫീല്‍ഡിംഗില്‍ മികവ് കാണിക്കുന്നവരാണെങ്കിലും ടെസ്‌റ്റ് നായകന്‍ വിരാട് കോഹ്‌ലിയും ഓള്‍ റൌണ്ടര്‍ രവീന്ദ്ര ജഡേജയുമാണ് ഏറ്റവും മികച്ചവരെന്ന് അദ്ദേഹം പറഞ്ഞു.
മികച്ച ഫീല്‍ഡിംഗിനൊപ്പം ബൌണ്ടറി ലൈനില്‍ നിന്നും കൃത്യമായി ത്രോ എറിയാനും കോഹ്‌ലിക്കും ജഡേജയ്‌ക്കും സാധിക്കും. മനീഷ് പാണ്ഡ്യ, അജങ്ക്യ രഹാന, രോഹിത്ത് ശര്‍മ്മ എന്നിവര്‍ ഉത്സാഹികളായ ഫീല്‍ഡിര്‍മാരാണെന്നും ശ്രീധര്‍ വ്യക്തമാക്കുന്നുണ്ട്.
ബോളര്‍മാരില്‍ ഉമേഷ് യാധവിന്റെ ഫീല്‍ഡിംഗ് പ്രകടനം മികച്ചതാണെന്നും പ്രമുഖ സ്‌പോട്‌സ് വെബ്‌സൈറ്റായ ക്രിക്കറ്റ് ബസിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രീധര്‍ വ്യക്തമാക്കി.