അക്കാര്യത്തില്‍ ഞാന്‍ ധോണിയുടെ ഏഴയലത്തുപോലും എത്തില്ല; ആ സത്യം വെളിപ്പെടുത്തി രോഹിത്

ശനി, 16 ഡിസം‌ബര്‍ 2017 (11:05 IST)
ടീം ഇന്ത്യയിലെ ഏറ്റവും കരുത്തനായ താരം ആരാണെന്ന വെളിപ്പെടുത്തലുമായി ഹിറ്റ്മാന്‍ രോഹിത് ശര്‍മ്മ. മൊഹാലിയില്‍ ശ്രീലങ്കയ്ക്കെതിരെ ഇരട്ട സെഞ്ച്വറി നേടിയ ശേഷം ബിസിസിഐ ടിവിയ്ക്കായി രവി ശാസ്ത്രിയുമായി നടത്തിയ അഭിമുഖത്തിലാണ് രോഹിത് ഇക്കാര്യം വ്യക്തമാക്കിയത്. സിക്‌സ് അടിക്കുന്ന കാര്യത്തില്‍ ധോണിതന്നെയാണ് തന്നേക്കാള്‍ കരുത്തനെന്ന് രോഹിത് പറയുന്നു.
 
രാജ്യത്തെതന്നെ ഏറ്റവും വലിയ ഗ്രൌണ്ടാണ് മൊഹാലിയിലേതെന്നും പിന്നെയെങ്ങനെയാണ് ഇത്രയേറെ സിക്‌സുകള്‍ നേടാന്‍ കഴിഞ്ഞതെന്നും രോഹിത്തിനോട് ശാസ്ത്രി ചോദിച്ചു. അതിന് ട്രെയിനര്‍ ബസുവിനോടാണ് നന്ദി പറയേണ്ടതെന്നു പന്ത് വരുമ്പോള്‍ അത് കൃത്യസമയത്ത് അടിക്കുന്നതാണ് തന്റെ പ്ലസ് പോയിന്റെന്നും ഈ ടൈമിങ്ങാണ് സിക്സ് അടിക്കാന്‍ സഹായിക്കുന്നതെന്നും താരം പറഞ്ഞു. 
 
ഗെയിലിനെപ്പോലെയോ എം എസ് ധോണിയെപ്പോലെയോ സിക്സ് അടിക്കാന്‍ തനിക്കു കഴിയില്ല. അതിന് മാത്രമുള്ള ശക്തിയില്ലെന്നും രോഹിത് പറഞ്ഞു. ശ്രീലങ്കയ്‌ക്കെതിരെ രണ്ടാം ഏകദിനത്തില്‍ രോഹിത്ത് പുറത്താകാതെ 208 റണ്‍സാണ് നേടിയത്. 153 പന്തിലായിരുന്നു രോഹിത്ത് തന്റെ മൂന്നാം ഡബിള്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയത്. ആ  മത്സരം ഇന്ത്യ 141 റണ്‍സിന് ജയിക്കുകയും ചെയ്തു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍